SSLC MODEL EXAM

* * *HAVE A NICE DAY * * *

Thursday, 14 June 2012

മഴക്കാല രോഗ‌ങ്ങള്‍ - ബോധവല്‍ക്കരണ ക്ലാസ്സ്



ഴക്കാല രോഗ‌ങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം തുടങ്ങി. തീരദേശങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണ പരിപാടി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജുനിയര്‍ ഇന്‍സ്പെക്ടര്‍ ലിയാക്കത്തലി ഉദ്ഘാടനം ചെയ്തു. 
മലമ്പനി,ചിക്കന്‍ഗുനിയ,മഞ്ഞപിത്തം,എലിപ്പനി,ജപ്പാന്‍ജ്വരം  തുടങ്ങിയ മഴക്കാലരോഗങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു.രോഗം വരാതിരിക്കാനെടുക്കേണ്ട മുന്‍കരുതലുകള്‍,കൊതുകുനശീകരണം,മാലിന്യസംസ്ക്കരണം,വ്യക്തിശുചിത്വം,പരിസരശുചീകരണം,ശുചിത്വസന്ദേശംപ്രചരിപ്പിക്കല്‍
തുടങ്ങിയവ ക്ലാസ്സില്‍ വിശദീകരിച്ചു.ചടങ്ങില്‍ ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉഷ മഴക്കാലഭക്ഷണരീതിയെ കുറിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.


ലോക പരിസ്ഥിതി ദിനം ജൂണ്‍ 5
വൃക്ഷത്തൈ വിതരണം 

 ഉദ്ഘാടനം     :   ഹെഡ്മാസ്ററര്‍ : ശ്രീ .എന്‍.മാധവന്‍

 




 

Tuesday, 5 June 2012

പ്രവേശനോല്‍സവം ഗ്രാമോല്‍സവമായി







     2012-13 അധ്യയന വര്‍ഷത്തിലെ പ്രവേശനോല്‍സവം ഗ്രാമത്തിന്റെ ഉല്‍സവമായി മാറി.  നൂറു കണക്കിന് കുരുന്നുകള്‍ മാതാപിതാക്കളോ‌ടൊപ്പം അക്ഷര ലോകത്തേക്ക് കൈ പിടിച്ചെത്തി. നവാഗതര്‍ക്ക് വിദ്യാലയ അധികാരികളും പി.ടി.എ യും അസംബ്ലിയില്‍ വരവേല്‍പ്പ് നല്‍കി. 

 പാല്‍പായസം മധുരതരം

 

അനുമോദനം

എസ്. എസ്. എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി. 


RAHUL RAJEEV (X-A)
 KRISHNA VENI (X-B)


 DHANYA A. V (X -C)












                                                 VISHAK CHANDRAN (X-F)