ലോക ലഹരി വിരുദ്ധ ദിനം ജൂണ്‍ 26
ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 25-06-2015ന് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്ലാസ് കൈകാര്യം ചെയ്തത് ഹൊസ്ദുര്‍ഗ് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ശ്രീ എം ജി രഘുനാഥന്‍ സാറാണ്. പി.ടി.എ. പ്രസിഡണ്ട് ശ്രീ ഖാലിദ് പാലക്കിയുടെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ റോയിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷാകുമാരി ടീച്ചര്‍ ക്ബ്ബ് തയ്യാറാക്കിയ ലഘുലേഖ നല്‍കി പ്രകാശനം ചെയ്തു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഹെഡ്‌മിസ്ട്രസ് പ്രവീണ ടീച്ചര്‍ സമ്മാനം വിതരണം ചെയ്തു. ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന ബാനര്‍ വിദ്യാലയത്തിന്‍ പ്രദര്‍ശിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ ക്ലബ്ബ് കണ്‍വീനര്‍ രമണി ടീച്ചര്‍ സ്വാഗതവും ക്ലബ്ബ് അഡ്വൈസര്‍ ഉണ്ണിച്ചേക്കു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ജൂണ്‍ 26ന് ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
6മുതല്‍ 12വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് ലഘുലേഖ വിതരണം ചെയ്തു.
No comments:
Post a Comment