SSLC MODEL EXAM

* * *HAVE A NICE DAY * * *

Saturday, 27 June 2015

പൊന്‍പുലരി ക്യാമ്പ്


പൊന്‍പുലരി ക്യാമ്പ്

2015-16 വര്‍ഷത്തെ പൊന്‍പുലരി ക്ലബ്ബിന്റെ പ്രഥമ ക്യാമ്പ് 27-6-15 ശനിയാഴ്ച ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നും. ഇഖ്ബാല്‍ സ്കൂള്‍, രാവണേശ്വരം, വെള്ളിക്കോത്ത് എന്നീ മൂന്നു സ്കൂളുകളില്‍ നിന്നായി 8,9 ക്ലാസുകളില്‍ പഠിക്കുന്ന പൊന്‍പുലരി ക്ലബ്ബ് അംഗങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്തത്.(8-31, 9-34 ആകെ 65)ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.പ്രവീണ ടീച്ചറുടെ അധ്യക്ഷതയില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ഖാലിദ് പാലക്കി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.ഉഷാകുമാരി, പൊന്‍പുലരി കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി.രോഹിണി, ഉമാദേവി, ഗംഗാധരന്‍ മാസ്റ്റര്‍, ശ്രീമതി പ്രേമ ടീച്ചര്‍, ക്ലാസ് കൈകാര്യം ചെയ്യാനെത്തിയ ശ്രീ.രാജുമാസ്റ്റര്‍ എന്നിവര്‍‌ യോഗത്തില്‍ സന്നിഹിതരായിരുന്നു. 
      മാതൃകാപരമായ പെരുമാറ്റത്തിലൂടെ ജാതി മത ഭേതമന്യേ സമൂഹനന്മ ചെയ്യാന്‍ സാധിക്കട്ടെ എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആഹ്വാനം ചെയ്തു.







    

No comments:

Post a Comment