സ്നേഹപൂര്‍വ്വം സുപ്രഭാതം
സുപ്രഭാതം കണ്ണൂര്‍ എഡിഷന്റെ ആഭിമുഖ്യത്തില്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്ര വിതരണ ഉദ്ഘാടനം നടന്നു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ശ്രീ പാലക്കി കുഞ്ഞഹമ്മദ് ഹാജി 25 കോപ്പികള്‍ വിദ്യാലയ ലൈബ്രറിക്ക് സംഭാവന ചെയ്യുന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിറ്റ് ചീഫ് അഹമ്മദ് ദേര്‍ളായി ബ്യുറോ ചീഫ് ടി.കെ ജോഷി, സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാകുമാരി. യു.ആര്‍, ഹെഡ്‌മിസ്ട്രസ് ശ്രീമതി പ്രവീണ എം.വി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ സതികുമാര്‍ സ്വാഗതവും ശ്രീ നാസര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment