SSLC MODEL EXAM

* * *HAVE A NICE DAY * * *

Thursday, 29 January 2015



  സംസ്ഥാനതല ഐ.ടി മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്ക് IT@SCHOOL നല്‍കിയ
                   അനുമോദന ചടങ്ങില്‍ മാസ്റ്റര്‍ ട്രെയ്നി ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.

സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുത്ത്
വിവധ സ്ഥാനങ്ങള്‍നേടിയ കാസര്‍ഗോഡ് ജില്ലയിലെ കുട്ടികള്‍ ഐ.ടി കോര്‍ഡിനേറ്റര്‍ രാജേഷ് മാസ്റ്റര്‍, കാസര്‍ഗോഡ് ഡി.ഇ.ഒ,ഡയറ്റ് പ്രിന്‍സിപ്പള്‍,ഡയറ്റ് പ്രതിനിധി,മാസ്റ്റര്‍ ട്രെയ്നി ശങ്കരന്‍ മാസ്റ്റര്‍ എന്നിവരോടൊപ്പം.
                                                                                   
സംസ്ഥാന ഐ.ടി മേളയില്‍ ഡിജിറ്റല്‍ പെയ്ന്റിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ സോഹുല്‍ രാജീവ്,ഐ.ടി പ്രോജക്ടില്‍ സി ഗ്രേഡ് നേടിയ ഡോണാ എലിസബത്ത് ബ്രിട്ടോ,മള്‍ട്ടീമീടിയ പ്രസന്റേഷനില്‍ സി ഗ്രേഡ് നേടിയ ശിവപ്രിയ വര്‍മ്മ,വെബ് ഡിസൈനിംഗില്‍ ജില്ലാതലത്തില്‍ എ ഗ്രേഡ നേടിയ യാസിര്‍ ഹുസൈന്‍ എന്നിവര്‍ IT@SCHOOL ലെയും ഡയറ്റിലെയും പ്രതിനിധികളോടൊപ്പം.



സംസ്ഥാന ഐ.ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്ങില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ സോഹുല്‍ രാജീവ് കാസര്‍ഗോഡ് ഡി.ഇ.ഒ യില്‍നിന്ന് ട്രോഫി സ്വീകരിക്കുന്നു.

സംസ്ഥാന ഐ.ടി മേളയില്‍ ഐ.ടി പ്രോജക്ടില്‍ സി ഗ്രേഡ് നേടിയ ഡോണാ എലിസബത്ത് ബ്രിട്ടോ ഡയറ്റ് പ്രിന്‍സിപ്പളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.

സംസ്ഥാന ഐ.ടി മേളയില്‍ മള്‍ട്ടീമീഡിയ പ്രസന്റേഷനില്‍ സി ഗ്രേഡ് നേടിയ ശിവപ്രിയ വര്‍മ്മ ഡി.ജ.ഒ യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.

സംസ്ഥാനതല ഐ.ടി  മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കാസര്‍ഗോഡ് ജില്ലയിലെ കുട്ടികള്‍ക്ക് IT@SCHOOL ന്റെ നേതൃത്വത്തില്‍ അനുമോദന ചടങ്ങ് നടത്തി.  കാസര്‍ഗോഡ് നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡയറ്റ് പ്രിന്‍സിപ്പളിന്റെ അദ്ധ്യക്ഷതയില്‍ ഐ.ടി കോര്‍ഡിനേറ്റര്‍ രാജേഷ് മാസ്റ്റര്‍ സ്വാഗതവും,ഡയറ്റ് പ്രിന്‍സിപ്പള്‍  കാസര്‍ഗോഡ് ഡി.ഇ.ഒ,ഡയറ്റ് പ്രതിനിധി എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി.മാസ്റ്റര്‍ ട്രെയ്നി ശങ്കരന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു.








Wednesday, 14 January 2015

നല്ല പാഠം


നല്ല പാഠം വിദ്യാര്‍ത്ഥികളുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്  പി.ടി.എ. പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു.