SSLC MODEL EXAM

* * *HAVE A NICE DAY * * *

Friday, 10 March 2017





"ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി - ഏകദിന പരിശീലന പരിപാടി"




               സ്കൂളുകളിലെ ഐ ടി ,ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ സ്കൂൾ സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റർമാരുടെയും ഐ സി ടി യിൽ ആഭിമുഖ്യവും താൽപര്യവുമുള്ള കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ ടി @ സ്കൂൾ പ്രോജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ " ഹായ് സ്കൂൾ കുട്ടിക്കൂട്ട"ത്തിന്റെ ഏകദിന പരിശീലന പരിപാടി ഇന്ന് (10/03/2017 ) നടന്നു. പിടിഎ പ്രസിഡന്റു് ശ്രീ അഹമ്മദ് കിര്‍മ്മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എസ് ഐ ടി സി ശ്രീമതി രമണി ടീച്ചർ പരിപാടിയെക്കുറിച്ച് വിശദമായി സംസാരിച്ചു .മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി .കുഞ്ഞാമിന,പിടി എ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ റഹ്മാൻ ,റഹ്മതുള്ള എന്നിവർ ആശംസയും അർപ്പിച്ചു. എച് എം ഇൻ ചാർജ് അസീസ് മാസ്റ്റർ സ്വാഗതവും ജോയിന്റ് എസ് ഐ ടി സി അമീർ മാസ്റ്റർ നന്ദിയും പറഞ്ഞു

Thursday, 9 March 2017


2016-17 അധ്യയന വർഷത്തെ സ്കൂൾ തല ശാസ്ത്രോത്സവം  ഫെബ്രുവരി 17, 18 വെള്ളി ശനി ദിവസങ്ങളിലായി നടത്തി.സയൻസ് ക്ലബ്ബ് കൺവീനറായ ശ്രീമതി മാധുരി ടീച്ചർ പരിപാടി ഉൽഘാടനം ചെയ്തു.യു പി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുഴുവൻ വിദ്യാർത്ഥികളും സംബന്ധിച്ചു. രണ്ടാം ദിവസ ശാസ്ത്രോത്സവത്തില്‍  ഉൽപന്നങ്ങളുടെയും കുട്ടികളുടെ നിർമ്മിതിയായി ചർട്ടിന്റെയും പ്രദർശനം നടത്തി .കുട്ടികളുടെ സജീവ സാനിധ്യം പരിപാടിയെ വൻ വിജയമാക്കിത്തീർത്തു

Tuesday, 7 March 2017


                
    പെൺമയുടെ അനുഭവ സാക്ഷ്യം ഏകദിന ബോധവൽക്കരണ ക്ലാസ്

       5,6,7 കാ സുകളിലെ തെരഞ്ഞെടുത്ത മട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ഏകദിന ബോധവൽക്കരണ ക്ലാസ് മാർച്ച് 3 തീയ്യതി വെള്ളിയാഴ്ച്ച നടത്തി. UP  വിഭാഗം സീനിയർ അധ്യാപിക നബീസ ടീച്ചർ സ്വാഗതം ആശംസിച്ച പരിപാടിയിൽ ഡപ്യൂട്ടി എച്ച് എം ശ്രീ വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ICDS ഓഫീസറായി വിരമിച്ച ശ്രീമതി ചന്ദ്രാവതി അവർകൾ ക്ലാസ് കൈകാര്യം ചെയ്തു.                                                                                              



                                    ഉമ്മയോടൊപ്പം

                   യു പി വിഭാഗം കുട്ടികളുടെ അമ്മമാർക്കുള്ള ഏക ദിന പരിശീലന പരിപാടി മാർച്ച് 3 തിയ്യതി നടന്നു .പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്രം അധ്യാപിക ശ്രീമതി ചിത്രാംഗത ടീച്ചർ പരിശീലനം നൽകി .ഉമ്മമാരുടെ സജിവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. സീനിയർ അധ്യാപിക നമ്പീസ ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ പുഷ്പ ടീച്ചർ നന്ദിയും പറഞ്ഞു