രാജ്യത്തിന്റെ 71 സ്വാതന്ത്രദിനം നമ്മുടെ വിദ്യാലയത്തിലും വിവിധ
പരിപാടികളോടു കൂടി ആഘോഷിച്ചു. കൃത്യം 9.30 മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിൽ
സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അനിത ടീച്ചർ പതാക ഉയർത്തി ഫ്ലാഗ് സല്യൂട്ടിന്
ശേഷം നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ അഹമ്മദ് കിർമ്മാണി അദ്ധ്യക്ഷത
വഹിച്ചു. മദർ പി ടി എ പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി കുഞ്ഞാമിന യോഗം
ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ സ്വാതന്ത്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര
ദേശാഭിമാനികളെ സ്മരിക്കുന്നതോടൊപ്പം സ്വാതന്ത്രത്തെ കാത്തു സൂക്ഷിക്കേണ്ട
ആവശ്യകതയെക്കുറിച്ചും അദ്ധേഹം ഉറ്ഘാടന പ്രസംഗത്തിൽ ഉന്നർത്തി. പി ടി എ
അംഗങ്ങളായ റഹ്മതുള്ള മദർ പി ടി എ അംഗം എന്നിവർ ആശംസയർപ്പിച്ച്
സംസാരിച്ചു. സ്കൂൾ റിസോർസ് കൺവീനർ ശ്രീമതി മാധുരി ടീച്ചർ സ്വാതന്ത്ര ദിന
സന്ദേശ പ്രസംഗം നടത്തി .ശേഷം ഇ വിഷൻ സംഘടിപ്പിച്ച ജില്ലാതല ദേശഭക്തിഗാന
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള കാഷ്
അവാർഡും സമ്മാന വിതരണവും പി ടി എ പ്രസിസ്റ്റ് ശ്രീ അഹമ്മദ് കിർമാണി അവർകൾ
നടത്തി .ഈ വിദ്യാർത്ഥികൾക്ക് ഹൈ സ്കൂളിന്റെ ആദരവ് ഹെഡ് മാസ്റ്റർ ശ്രീ വേണു
ഗോപാലൻ മാസ്റ്റർ നൽകി. ഇത്തരത്തിൽ വിവിധ മേളകളിൽ പങ്കെടുത്ത് ഒന്നും രണ്ടും
സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും നടത്തി എ ആർ
റഹ്മാൻ ആലപിച്ച വന്ദേമാതരം എന്ന ദേശ ഭക്തി ഗാനത്തിന് ഹൈസ്കൂൾ
വിദ്യാർത്ഥിനികൾ നൃത്തച്ചുവടുവെച്ചു. ഗാന്ധിജിയുടെ ഇഷ്ട്ട ഗാനമായ രഗുപതി
രാജ വ രാജാറാം ഒപ്പം വിശ്വ മഹാകവിയായ ഇഖ്‌ബാലിന്റെ സാരേ ജഹാം സെ അച്ഛാ എന്ന
ദേശഭക്തി ഗാനാലാപനവും പരിപാടിയെ സംഗീത സാന്ദ്രമാക്കി. വിവിധ ഭാഷകളിൽ
പ്രസംഗം ,പദ്യം, തുടങ്ങി കലാപരിപാടികൾ പരിപാടിക്ക് ഇമ്പമേകി. ശേഷം സ്കൂൾ
സ്റ്റാഫിന്റെ വകയിലുള്ള പാൽപാ സയ വിതരണത്തോടു കൂടി പരിപാടിക്ക് സമാപ്തി
കുറിച്ചു.