SSLC MODEL EXAM

* * *HAVE A NICE DAY * * *

Thursday, 3 December 2015

ഡിസംബര്‍ 3 - ലോകഭിന്നശേഷി ദിനാചരണം
        ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കളിലെ ലോക ഭിന്നശേഷി ദിനാചരണ പരിപാടി പൊതു പ്രവര്‍ത്തകനും ജില്ലാ ഭിന്നശേഷി പ്രവര്‍ത്തക അംഗവും ആയ ശ്രീ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.  ഭിന്ന ശേഷിക്കാര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന വിവിധ സഹായങ്ങളെക്കുറിച്ചും  ആനുകൂല്യങ്ങളെക്കുറിച്ചും ഗവ.തയ്യാറാക്കിയ പദ്ധതികളെക്കുറിച്ചും ഉദ്ഘാടകന്‍ സവിസ്തരം പ്രതിപാദിച്ചു.  സ്വന്തം അനുഭവങ്ങളും ഈ രംഗത്ത് പ്രശസ്തരായ മഹത്‌വ്യക്തികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.  തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നോട്ട് ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  പി.ടി.എ.പ്രസിഡന്റ്  അഹമ്മദ് കിര്‍മാണിയുടെ അധ്യക്ഷതയില്‍ അധ്യാപകരായ റജി, സരിത,വിദ്യാര്‍ത്ഥി ഷഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സീനിയര്‍ അധ്യാപകന്‍ ശ്രീ വേണു ഗോപലന്‍ മാസ്റ്റര്‍ സ്വാഗതവും അബൂഹനീഫ സി.ബി നന്ദിയും പറഞ്ഞു.  സ്വന്തം വൈകല്യങ്ങളെ അതിജീവിച്ച് ലോക പ്രസിദ്ധിയാര്‍ജിച്ച മഹത്‌വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.

 ശ്രീ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
ശ്രീ വേണു ഗോപലന്‍ മാസ്റ്റര്‍
Gallery കാണുക:

1 comment: