SSLC MODEL EXAM

* * *HAVE A NICE DAY * * *

Friday, 29 January 2016

സ്കൂള്‍ കൈമാറ്റം

 
കൈമാറ്റം
ആയിരങ്ങള്‍ സാക്ഷിയായി ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട് യത്വീംഖാനയ്ക്ക് കൈമാറി.
അജാനൂര്‍: ആയിരങ്ങള്‍ സാക്ഷിയായി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട് മുസ്ലീം യത്വീഖാനയ്ക്ക് കൈമാറി. 40 കോടി വിലമതിക്കുന്ന 3.59 ഏക്കര്‍ ഭൂമിയുള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും ഇതോടെ ഇനി കാഞ്ഞങ്ങാട് യത്വീംഖാനയ്ക്ക് സ്വന്തമായി. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ വഖ്ഫ് പ്രഖ്യാപനം നടത്തി. ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ മുഴുവന്‍ ആസ്തികളും വഖ്ഫായി നല്‍കുന്നതിന്റെ പ്രമാണങ്ങള്‍ മറ്റു രേഖകളും സര്‍ മുഹമ്മദ് ഇഖ്ബാല്‍ എജുക്കേഷണല്‍ ട്രസ്റ്റിന്റെ ഭാരവാഹികളായ എം.ബി.എം അഷ്റഫ്, ഡോ: അബ്ദുല്‍ ഹഫീസ്, ഡോ: മുഹമ്മദ് അഫ്സല്‍, എം.ബി.എം അബ്ദുല്‍ ബഷീര്‍ എന്നിവര്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന് കൈമാറി. യത്വീംഖാനയുടെ മുഖ്യ ഉപദേഷ്ടാവ് കാഞ്ഞങ്ങാട് സംയുക്ത ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യത്വീംഖാനയ്ക്ക് വേണ്ടി രേഖകള്‍ സ്വീകരിച്ചു. യത്വീംഖാന പ്രസിഡന്റ് എ. ഹമീദ് ഹാജി അധ്യക്ഷതവഹിച്ചു.
കേരള വഖ്ഫ്ബോര്‍ഡ് സി... അഡ്വ. ബി.എം. ജമാല്‍, നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍, കെ. കുഞ്ഞാമിന, മെട്രോ മുഹമ്മദ് ഹാജി, അഡ്വ : സി.കെ. ശ്രീധരന്‍, എം.സി. ഖമറുദ്ദിന്‍, .വി. രാമകൃഷ്ണന്‍, മടിക്കൈ കമ്മാരന്‍, എം. . ലത്തീഫ്,സി. മുഹമ്മദ് കുഞ്ഞി, പി. കെ. അബ്ദുല്ല കുഞ്ഞി, സി. യൂസുഫ് ഹാജി, അഹമ്മദ് കിര്‍മ്മാനി, ഉഷാകുമാരി ടീച്ചര്‍, പ്രവീണ ടീച്ചര്‍, കല്ലട മാഹിന്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, സി. എച്ച്. അഷ്റഫ്, പി.എം. മുഹമ്മദ് കുഞ്ഞബ്ദുല്ല, പി. എച്ച്. ഷരീഫ്, യഹ്യ, സി. ഇബ്രാഹീം കുളിക്കാട് കുഞ്ഞബ്ദുല്ല, ഹസൈനാര്‍ ഹാജി, പി.. നാസര്‍ എന്നിവര്‍ സംസാരിച്ചു.
എം.ബി.എം. അഷ്റഫ് സ്വാഗതവും കാഞ്ഞങ്ങാട് മുസ്ലീം യത്വീംഖാന ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തുഹാജി നന്ദിയും പറഞ്ഞു.

Tuesday, 26 January 2016

REPUBLIC DAY-2016

Jan.26 റിപ്പബ്ലിക്  ദിനത്തോടനുബന്ധിച്ച് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.  പ്രിന്‍സിപ്പാള്‍ ഉഷാകുമാരി ടീച്ചര്‍, എച്ച്.എം.പ്രവീണ ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് വേണുഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രാംഗദ ടീച്ചര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.


Thursday, 21 January 2016

09-01-2016ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളാ സംസ്ഥാന ഇന്റര്‍സോണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്-2016ല്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കി ഇഖ്ബാല്‍ എച്ച്.എസ്.എസ്.
                                  ABHISHEK K C (VIII- A)-        GOLD

                                  SOORYA K S (VIII- F)-             SILVRE

                                  REVATHI BAIJU (VIII- A)-       GOLD

                                  ARJUN K G (VIII- B)-               BRONZE 

                                  ABHIJITH K C (VIII- A)-           SILVER

ഗണിത മികവ് - 2015-16
സ്കൂള്‍തല ഗണിത പ്രദര്‍ശനം 18-01-2016 തിങ്കളാഴ്ച രാവിലെ 10മണിക്ക് നടത്തി.

Tuesday, 5 January 2016


ശ്രീ.നിര്‍മ്മല്‍ കുമാര്‍ (ട്രെയ്നര്‍,മഞ്ചേശ്വരം സബ്‌ജില്ല)
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സ് എടുക്കുന്നു.