ബേക്കല്‍
ഉപജില്ല സ്കൂള്‍ കലോത്സവം
നവംബര്‍
16
– മുതല്‍
19
-വരെ
നമ്മുടെ
വിദ്യാലയത്തില്‍ നവംബര്‍ -
16 മുതല്‍
19 –
വരെ
നടക്കുന്ന ബേക്കല്‍ ഉപജില്ലാ
സ്കൂള്‍ കലോത്സവം ആരംഭിക്കും
16-ന്
ബുധനാഴ്ച സ്റ്റേജ് തല മത്സരങ്ങള്‍
നടക്കും.
17-ന്
വൈകിട്ട് 4
മണിക്ക്
കണ്ണൂര്‍ യൂനിവേഴ്സിറ്റി
വൈസ്ചാന്‍സലര്‍ ഡോ:
ഖാദര്‍
മാങ്ങാട് നാലുനാളുകളിലായി
നടക്കുന്ന കലോത്സവം ഉദ്ഘാടനം
ചെയ്യും.
അജാനൂര്‍
പഞ്ചായത്ത് പ്രസിഡന്റ് പി.
ദാമോദരന്‍
അധ്യക്ഷത വഹിക്കും.
സബ്ജില്ലയിലെ
68- ഓളം
വിദ്യാലയങ്ങളില്‍ നിന്ന്
അറബിക് സാഹിത്യോത്സവം,
സംസ്കൃതോത്സവം,
ജനറല്‍
വിഭാഗങ്ങളിലായി 3000
– ഓളം
കലാകാരന്മാര്‍ മാറ്റുരയ്ക്കും.
മത്സരത്തിനെത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്കും
ഒഫീഷ്യലുകള്‍ക്കും സംഘാടകര്‍ക്കും
സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത്
പ്രത്യേക ഭക്ഷണശാലയും
ഒരുക്കിയിട്ടുണ്ട്.
കുടിക്കാന്‍
തിളപ്പിച്ചാറിയ വെള്ളം
വേദികളില്‍ എത്തിച്ചുകൊടുക്കും.
ആരോഗ്യവകുപ്പിന്റെ
പ്രത്യേക ജാഗ്രതയും
കലോത്സവനഗരിയിലുണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍
സംഘാടക സമിതി ചെയര്‍മാന്‍
പി.
ദാമോദരന്‍,
വര്‍ക്കിങ്
ചെയര്‍മാന്‍ അഹമ്മദ് കിര്‍മ്മാണി,
മാനേജിങ്
കമ്മിറ്റി ചെയര്‍മാന്‍ എം.
ബി.
എം
അഷറഫ് മാനേജര്‍ ഡോ:
അബ്ദുള്‍
ഹഫീസ്,
ബേക്കല്‍
എ. ഇ.
ഒ
ശ്രീദരന്‍ ,
ജനറല്‍
കണ്‍വീനര്‍ എം.വി
പ്രവീണ,
പബ്ലിസിറ്റി
ചെയര്‍മാന്‍ ഗംഗാധരന്‍ ബല്ലാ,
ജോ:
കണ്‍വീനര്‍
കെ.
ഗിരിജ,
പബ്ലിസിറ്റി
കണ്‍വീനര്‍ കെ.
കൃഷ്ണന്‍കുട്ടി,
പ്രോഗ്രാം
കണ്‍വീനര്‍ കെ.
ബാലചന്ദ്രന്‍,
ഫിനാന്‍സ്
കണ്‍വീനര്‍ വി.
വി
ബാലകൃഷ്ണന്‍ ,
എം.
ഉണ്ണിച്ചേക്കു
എന്നിവര്‍ പങ്കെടുത്തു.
മത്സരഫലങ്ങള്‍
തല്‍സമയം അറിയുവാന്‍
www.bekalfest2016.blogspot.in
എന്ന
ബ്ലോഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
പ്രോഗ്രാം കണ്‍വീനര്‍ കെ.
ബാലചന്ദ്രന്‍
സര്‍ അറിയിച്ചു
No comments:
Post a Comment