SSLC MODEL EXAM
Monday, 20 November 2017
Sunday, 10 September 2017
രാജ്യത്തിന്റെ 71 സ്വാതന്ത്രദിനം നമ്മുടെ വിദ്യാലയത്തിലും വിവിധ
പരിപാടികളോടു കൂടി ആഘോഷിച്ചു. കൃത്യം 9.30 മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിൽ
സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അനിത ടീച്ചർ പതാക ഉയർത്തി ഫ്ലാഗ് സല്യൂട്ടിന്
ശേഷം നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ അഹമ്മദ് കിർമ്മാണി അദ്ധ്യക്ഷത
വഹിച്ചു. മദർ പി ടി എ പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി കുഞ്ഞാമിന യോഗം
ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ സ്വാതന്ത്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര
ദേശാഭിമാനികളെ സ്മരിക്കുന്നതോടൊപ്പം സ്വാതന്ത്രത്തെ കാത്തു സൂക്ഷിക്കേണ്ട
ആവശ്യകതയെക്കുറിച്ചും അദ്ധേഹം ഉറ്ഘാടന പ്രസംഗത്തിൽ ഉന്നർത്തി. പി ടി എ
അംഗങ്ങളായ റഹ്മതുള്ള മദർ പി ടി എ അംഗം എന്നിവർ ആശംസയർപ്പിച്ച്
സംസാരിച്ചു. സ്കൂൾ റിസോർസ് കൺവീനർ ശ്രീമതി മാധുരി ടീച്ചർ സ്വാതന്ത്ര ദിന
സന്ദേശ പ്രസംഗം നടത്തി .ശേഷം ഇ വിഷൻ സംഘടിപ്പിച്ച ജില്ലാതല ദേശഭക്തിഗാന
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള കാഷ്
അവാർഡും സമ്മാന വിതരണവും പി ടി എ പ്രസിസ്റ്റ് ശ്രീ അഹമ്മദ് കിർമാണി അവർകൾ
നടത്തി .ഈ വിദ്യാർത്ഥികൾക്ക് ഹൈ സ്കൂളിന്റെ ആദരവ് ഹെഡ് മാസ്റ്റർ ശ്രീ വേണു
ഗോപാലൻ മാസ്റ്റർ നൽകി. ഇത്തരത്തിൽ വിവിധ മേളകളിൽ പങ്കെടുത്ത് ഒന്നും രണ്ടും
സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും നടത്തി എ ആർ
റഹ്മാൻ ആലപിച്ച വന്ദേമാതരം എന്ന ദേശ ഭക്തി ഗാനത്തിന് ഹൈസ്കൂൾ
വിദ്യാർത്ഥിനികൾ നൃത്തച്ചുവടുവെച്ചു. ഗാന്ധിജിയുടെ ഇഷ്ട്ട ഗാനമായ രഗുപതി
രാജ വ രാജാറാം ഒപ്പം വിശ്വ മഹാകവിയായ ഇഖ്‌ബാലിന്റെ സാരേ ജഹാം സെ അച്ഛാ എന്ന
ദേശഭക്തി ഗാനാലാപനവും പരിപാടിയെ സംഗീത സാന്ദ്രമാക്കി. വിവിധ ഭാഷകളിൽ
പ്രസംഗം ,പദ്യം, തുടങ്ങി കലാപരിപാടികൾ പരിപാടിക്ക് ഇമ്പമേകി. ശേഷം സ്കൂൾ
സ്റ്റാഫിന്റെ വകയിലുള്ള പാൽപാ സയ വിതരണത്തോടു കൂടി പരിപാടിക്ക് സമാപ്തി
കുറിച്ചു.
Wednesday, 21 June 2017
ലോക യോഗ ദിനം ആഘോഷിച്ചു
ജൂൺ 21 ലോക യോഗ ദിനം നമ്മുടെ വിദ്യാലയത്തിലും ആഘോഷിച്ചു. 60 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് യോഗ ചെയ്തു. ചടങ്ങ് സ്കൂൾ പ്രധമാദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന വേണുഗോപാലൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു . കായികാധ്യാപകനായ സുരേഷ് കുമാർ മാസ്റ്ററും നേതൃത്വം നൽകി. റെജി ടീച്ചർ യോഗയുടെ ഗുണങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം വേണുഗോപാലൻ മാസ്റ്ററും എൻ സി സി ഓഫീസറായ ബഷീർ മാസ്റ്ററും യോഗയിൽ പങ്കെടുത്തു. 20 ഓളം ആസനങ്ങൾ ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
Tuesday, 13 June 2017
പ്രവേശനോത്സവം വർണ്ണാഭമായി
2017-18 അദ്ധ്യയന
വർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ്
ശ്രീ അഹമ്മദ് കിർമ്മാണി അദ്ധ്യക്ഷത വഹിച്ച യോഗം മതർ പി ടി എ പ്രസിഡന്റും
വാർഡ് മെമ്പറുമായ ശ്രീമതി കുഞ്ഞാമിന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ
അബ്ദുൽ ഹഫീസ്, പി ടി എ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ,പ്രിൻസിപ്പൽ അനിത
കുമാരി, പി ടി എ അംഗങ്ങളായ ഫൈസൽ, റസിയ,തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാർത്ഥകൾക്കുള്ള നിർദേശം സ്കൂൾ ലീഡർ അഭിജിത്
വായിച്ചു കേൾപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം സീനിയർ അദ്ധ്യാപകരായ
വേണുഗോപാലൻ മാസ്റ്ററും സതികുമാർ മാസ്റ്ററും നൽകി.സ്കൂൾ മാനേജർ ഡോ അബ്ദുൽ
ഹഫീസ് സർ ഫ്രീ യൂണിഫോമിന്റെ ഉദ്ഘാടനം ചെയ്തു . എല്ലാ വിദ്യാർത്ഥികൾക്കും
മധുര പലഹാരം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ ടീച്ചർ സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ചിത്രംഗത ടീച്ചർ നന്ദിയും പറഞ്ഞു .
Friday, 10 March 2017
"ഹായ്
സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി
-
ഏകദിന
പരിശീലന പരിപാടി"
സ്കൂളുകളിലെ
ഐ ടി ,ഐ
സി ടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ
സ്കൂൾ സ്റ്റുഡന്റ് ഐ ടി
കോർഡിനേറ്റർമാരുടെയും ഐ സി
ടി യിൽ ആഭിമുഖ്യവും താൽപര്യവുമുള്ള
കുട്ടികളുടെയും പ്രവർത്തനങ്ങൾ
കൂടുതൽ ഫലപ്രദമാക്കുന്നതിനും
വ്യാപകമാക്കുന്നതിനും ഐ ടി
@ സ്കൂൾ
പ്രോജക്ട് നടപ്പിലാക്കുന്ന
പദ്ധതിയായ "
ഹായ്
സ്കൂൾ കുട്ടിക്കൂട്ട"ത്തിന്റെ
ഏകദിന പരിശീലന പരിപാടി ഇന്ന്
(10/03/2017
) നടന്നു.
പിടിഎ
പ്രസിഡന്റു്
ശ്രീ അഹമ്മദ് കിര്‍മ്മാണിയുടെ
അധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ സ്കൂൾ എസ്
ഐ ടി സി ശ്രീമതി രമണി ടീച്ചർ
പരിപാടിയെക്കുറിച്ച് വിശദമായി
സംസാരിച്ചു .മദർ
പിടിഎ പ്രസിഡണ്ട്
ശ്രീമതി .കുഞ്ഞാമിന,പിടി
എ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ
റഹ്മാൻ ,റഹ്മതുള്ള
എന്നിവർ ആശംസയും അർപ്പിച്ചു.
എച്
എം ഇൻ ചാർജ് അസീസ് മാസ്റ്റർ
സ്വാഗതവും ജോയിന്റ് എസ് ഐ ടി
സി അമീർ മാസ്റ്റർ നന്ദിയും
പറഞ്ഞു
Thursday, 9 March 2017
2016-17 അധ്യയന
വർഷത്തെ സ്കൂൾ തല ശാസ്ത്രോത്സവം ഫെബ്രുവരി 17, 18
വെള്ളി ശനി
ദിവസങ്ങളിലായി നടത്തി.സയൻസ്
ക്ലബ്ബ് കൺവീനറായ ശ്രീമതി
മാധുരി ടീച്ചർ പരിപാടി ഉൽഘാടനം
ചെയ്തു.യു
പി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ
നടന്ന പരിപാടിയിൽ മുഴുവൻ
വിദ്യാർത്ഥികളും സംബന്ധിച്ചു.
രണ്ടാം ദിവസ ശാസ്ത്രോത്സവത്തില്‍ ഉൽപന്നങ്ങളുടെയും
കുട്ടികളുടെ നിർമ്മിതിയായി
ചർട്ടിന്റെയും പ്രദർശനം
നടത്തി .കുട്ടികളുടെ
സജീവ സാനിധ്യം പരിപാടിയെ വൻ
വിജയമാക്കിത്തീർത്തു
Tuesday, 7 March 2017
പെൺമയുടെ
അനുഭവ സാക്ഷ്യം ഏകദിന ബോധവൽക്കരണ
ക്ലാസ്
5,6,7 കാ
സുകളിലെ തെരഞ്ഞെടുത്ത
മട്ടികൾക്കും അവരുടെ
രക്ഷിതാക്കൾക്കുമായി
സംഘടിപ്പിച്ച ഏകദിന ബോധവൽക്കരണ
ക്ലാസ് മാർച്ച് 3 തീയ്യതി
വെള്ളിയാഴ്ച്ച നടത്തി.
UP വിഭാഗം
സീനിയർ അധ്യാപിക നബീസ ടീച്ചർ
സ്വാഗതം ആശംസിച്ച പരിപാടിയിൽ
ഡപ്യൂട്ടി എച്ച് എം ശ്രീ
വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം
ചെയ്തു. ICDS ഓഫീസറായി
വിരമിച്ച ശ്രീമതി ചന്ദ്രാവതി
അവർകൾ ക്ലാസ് കൈകാര്യം ചെയ്തു.
ഉമ്മയോടൊപ്പം
യു പി
വിഭാഗം കുട്ടികളുടെ അമ്മമാർക്കുള്ള
ഏക ദിന പരിശീലന പരിപാടി മാർച്ച്
3 തിയ്യതി
നടന്നു .പരിപാടി
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി
പ്രവീണ ടീച്ചർ ഉദ്ഘാടനം
ചെയ്തു. സാമൂഹ്യ
ശാസ്ത്രം അധ്യാപിക ശ്രീമതി
ചിത്രാംഗത ടീച്ചർ പരിശീലനം
നൽകി .ഉമ്മമാരുടെ
സജിവ പങ്കാളിത്തം കൊണ്ട്
പരിപാടി ശ്രദ്ധേയമായി.
സീനിയർ അധ്യാപിക
നമ്പീസ ടീച്ചർ സ്വാഗതവും എസ്
ആർ ജി കൺവീനർ പുഷ്പ ടീച്ചർ
നന്ദിയും പറഞ്ഞു
Friday, 27 January 2017
ജൂലൈ
- 25 – സമ്മദിദായകയുടെ
ദേശീയ ദിനത്തോടനുബന്ധിച്ച്
സ്കൂള്‍ അസംബ്ലി ചേര്‍ന്ന്
ബഹുമാനപ്പെട്ട എച്ച് എമ്മിന്റെയും
മറ്റ് സോഷ്യല്‍ സയന്‍സ്
അധ്യാപകരുടെയും നേതൃത്വത്തില്‍
സ്കൂള്‍ സോഷ്യല്‍ സയന്‍സ്
ക്ലബ്ബ് സെക്രട്ടറി സമ്മദിദായക
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടികളും
മറ്റംഗങ്ങളും അത് ഏറ്റുചൊല്ലി.
ജി
എച്ച് എസ് എസ് കാസര്‍ഗോഡില്‍
വച്ച് നടന്ന ജില്ലാ തല ഹൈസ്കൂള്‍
വിഭാഗം അല്ലാമാ ഇഖ്ബാല്‍
ഉറുദു ടാലന്റ് സെര്‍ച്ച്
പരീക്ഷയില്‍ ഒന്നാം സ്ഥാനം
കരസ്തമാക്കി. സംസ്ഥാന
മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
നമ്മുടെ വിദ്യാലയത്തിലെ
ആയിഷത്ത് റിസ്വാന 9 എ
സംസ്ഥാന കരിക്കുലം കമ്മിറ്റി
അംഗം എന്‍ ശംസുദ്ധീന്‍ സാറില്‍
നിന്ന് സര്‍ട്ടിഫിക്കറ്റ്
സ്വീകരിക്കുന്നു.
Subscribe to:
Posts (Atom)