ലോക യോഗ ദിനം ആഘോഷിച്ചു
ജൂൺ 21 ലോക യോഗ ദിനം നമ്മുടെ
വിദ്യാലയത്തിലും ആഘോഷിച്ചു. 60 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്
യോഗ ചെയ്തു. ചടങ്ങ് സ്കൂൾ പ്രധമാദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന വേണുഗോപാലൻ
മാസ്റ്റർ ഉത്ഘാടനം ചെയ്തു . കായികാധ്യാപകനായ സുരേഷ് കുമാർ മാസ്റ്ററും
നേതൃത്വം നൽകി. റെജി ടീച്ചർ യോഗയുടെ ഗുണങ്ങളെക്കുറിച്ചും
പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം വേണുഗോപാലൻ
മാസ്റ്ററും എൻ സി സി ഓഫീസറായ ബഷീർ മാസ്റ്ററും യോഗയിൽ പങ്കെടുത്തു. 20 ഓളം
ആസനങ്ങൾ ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
No comments:
Post a Comment