SSLC MODEL EXAM

* * *HAVE A NICE DAY * * *

Wednesday, 21 June 2017

ലോക യോഗ ദിനം ആഘോഷിച്ചു

 ജൂൺ 21 ലോക യോഗ ദിനം നമ്മുടെ വിദ്യാലയത്തിലും ആഘോഷിച്ചു. 60 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് യോഗ ചെയ്തു. ചടങ്ങ് സ്കൂൾ പ്രധമാദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന വേണുഗോപാലൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു . കായികാധ്യാപകനായ സുരേഷ് കുമാർ മാസ്റ്ററും  നേതൃത്വം നൽകി. റെജി ടീച്ചർ യോഗയുടെ ഗുണങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം  വേണുഗോപാലൻ മാസ്റ്ററും എൻ സി സി ഓഫീസറായ ബഷീർ മാസ്റ്ററും യോഗയിൽ പങ്കെടുത്തു. 20 ഓളം ആസനങ്ങൾ ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.





 

Tuesday, 20 June 2017

ജൂണ്‍ 19 പാസ്കല്‍ ദിനം

    ജൂണ്‍ 19 പാസ്കല്‍ ദിനം ആഘോഷിച്ചു ഗണിത ലോകത്തേക്ക് പാസ്കല്‍ നല്‍കിയ സംഭാവനകളെകുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി



 

Tuesday, 13 June 2017

പ്രവേശനോത്സവം വർണ്ണാഭമായി

                     2017-18 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ അഹമ്മദ് കിർമ്മാണി അദ്ധ്യക്ഷത വഹിച്ച യോഗം മതർ പി ടി എ പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി കുഞ്ഞാമിന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ അബ്ദുൽ ഹഫീസ്, പി ടി എ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ,പ്രിൻസിപ്പൽ അനിത കുമാരി,  പി ടി എ അംഗങ്ങളായ ഫൈസൽ, റസിയ,തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാർത്ഥകൾക്കുള്ള  നിർദേശം സ്കൂൾ ലീഡർ അഭിജിത് വായിച്ചു കേൾപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം സീനിയർ അദ്ധ്യാപകരായ വേണുഗോപാലൻ മാസ്റ്ററും സതികുമാർ മാസ്റ്ററും നൽകി.സ്കൂൾ മാനേജർ ഡോ അബ്ദുൽ ഹഫീസ് സർ ഫ്രീ യൂണിഫോമിന്റെ ഉദ്ഘാടനം ചെയ്തു . എല്ലാ വിദ്യാർത്ഥികൾക്കും മധുര പലഹാരം നൽകി.  ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ചിത്രംഗത ടീച്ചർ നന്ദിയും പറഞ്ഞു  .