സ്കൂള്‍
അസംബ്ലിയില്‍ നടന്ന അനുസ്മരണ
പ്രഭാഷണം അധ്യാപകരുടേയും
വിദ്യാര്‍ത്ഥികളുടെയും
ഹൃദയത്തില്‍ ബഷീര്‍
സാഹിത്യത്തെയും, ബഷീറി നേയും
പുന:പ്രതിഷ്ടിച്ചു.
അദ്ദേഹത്തിന്റെ
കൃതികളുടെ ഒരു പ്രദര്‍ശനം
സ്കൂള്‍
ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു.
ആ കൃതികളിലൂടെയുള്ള
പ്രയാണം സഹൃദയര്‍ക്ക് മലയാള
നോവല്‍ സാഹിത്യത്തിലെ
അനശ്വര പ്രഭാവന്റെ സന്ദേശങ്ങള്‍
ഉള്‍ക്കൊള്ളാന്‍ സഹായകമായി.
'എനിക്ക് ഈ പ്രപഞ്ചങ്ങളെയെല്ലാം ആലിംഗനം
ചെയ്യാന്‍ തോന്നുന്നു'.
എന്ന് പ്രസ്താവിച്ച
'മ്മ്ണി വല്ല്യ
ഒന്നി'ന്റെ
കര്‍ത്താവിനെ, ജുലായ്
5 അദ്ദേഹത്തിന്റെ
ചരമദിനമായി ഇന്ന് സ്മരിക്കുന്നു.
'വസുധൈവ കുടുംബകം' എന്ന
ആപ്തവാക്യം അവാഹിച്ച്
മനുശ്യഹൃദയങ്ങളിലെത്തിച്ച
ആ ധന്യാത്മാവിന് മലയാളക്കരയുടെ
ശതകോടി പ്രണാമം!
No comments:
Post a Comment