SSLC MODEL EXAM
Wednesday, 31 December 2014
Monday, 15 December 2014
സാക്ഷരം പ്രഖ്യാപനം
ഗണിതോത്സവം പരിപാടി
2014 അധ്യയന വര്‍ഷത്തെ സാക്ഷരം പ്രഖ്യാപനം ഗണിതോത്സവം പരിപാടിയും 08-12-2014 തിങ്കളാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
ശ്രീമതി രോഹിണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. എച്ച് എം ശ്രീമതി കുഞ്ഞാമിന ടീച്ചറുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാകുമാരി ടീച്ചര്‍ സാക്ഷരം പ്രഖ്യാപനം നടത്തി. സാക്ഷരം അവലോകനം ശ്രീമതി നബീസ ടീച്ചര്‍ നടത്തി. ചിത്രാംഗത ടീച്ചര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേശവന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. ഗണിതോത്സവം ക്ലാസ് ശ്രീ വേണുമാസ്റ്റര്‍ കൈകാര്യം ചെയ്തു.

Wednesday, 3 December 2014
കോഴിക്കുഞ്ഞ് വിതരണം
കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളിലെ അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന കോഴിക്കുഞ്ഞ് വിതരണം പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.മായിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ.മജീദ് മാസ്റ്റര്‍ സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ അഹമ്മദ് കിര്‍മാണി ആശംസയും പറഞ്ഞു. രാവണേശ്വരം വെറ്റിനറി ഡോക്ടര്‍ വിശ്വം കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നതിനെ പറ്റി വിശദീകരിച്ചു. ചടങ്ങില്‍ എസ്.ആര്‍.ജി കണ്‍വീനര്‍ അസീസ് മാസ്ററര്‍ നന്ദി രേഖപ്പെടുത്തി.
Subscribe to:
Posts (Atom)