കോഴിക്കുഞ്ഞ് വിതരണം
കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളിലെ അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന കോഴിക്കുഞ്ഞ് വിതരണം പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.മായിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ.മജീദ് മാസ്റ്റര്‍ സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ അഹമ്മദ് കിര്‍മാണി ആശംസയും പറഞ്ഞു. രാവണേശ്വരം വെറ്റിനറി ഡോക്ടര്‍ വിശ്വം കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നതിനെ പറ്റി വിശദീകരിച്ചു. ചടങ്ങില്‍ എസ്.ആര്‍.ജി കണ്‍വീനര്‍ അസീസ് മാസ്ററര്‍ നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment