തണലേകിയവര്‍ക്ക്
തണലാകാം
ഒക്‌ടോബര്‍1
വയോജന
ദിനം
സാമൂഹ്യക്ഷേമ
വിദ്യാഭ്യാസവകുപ്പുകളുടെ
സംയുക്താഭിമുഖ്യത്തില്‍
നടത്താന്‍ നിര്‍ദേശിച്ചിരുന്ന
വയോജനദിനാഘോഷ പരിപാടികള്‍
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ സമുചിതമായി കൊണ്ടാടി.
രാവിലെ
10മണിക്ക്
സ്കൂള്‍ ഓഡിറ്റോറിയത്തില്‍
നടന്ന പരിപാടി വിദ്യാലയ
പ്രിന്‍സിപ്പാള്‍ ശ്രീമതി
ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ശ്രീ.
ദിനേശന്‍
മാഷ് (SRMGVHSS RAMNAGAR)
മുഖ്യ
പ്രഭാഷണം നടത്തിയ ആദരിക്കല്‍
ചടങ്ങിന് പ്രഥമാധ്യാപിക
ശ്രീമതി പ്രവീണ സ്വാഗതവും
ലീല ടീച്ചര്‍ നന്ദിയും
അര്‍പ്പിച്ചു.
20 മുതിര്‍ന്ന
പൗരന്‍മാരെ ചടങ്ങില്‍ പൊന്നാടയും
പൂച്ചെണ്ടും നല്‍കി ആദരിക്കുകയും
ഉപഹാരം നല്‍കുകയും ചെയ്തു.
ചടങ്ങില്‍
അഹമ്മദ് കിര്‍മാണി തന്റെ
ജീവിതാനുഭവം വൈകാരികമായി
അവതരിപ്പിച്ചു.
+1 വിദ്യാര്‍ത്ഥിനി
കുമാരിനാജിഹ മുതിര്‍ന്നവരെ
ആദരിക്കേണ്ടതിന്റെ പ്രാധാന്യം
വ്യക്തമാക്കി സംസാരിച്ചു.
തുടര്‍ന്ന്
ചായ സല്‍ക്കാരത്തോടെ ചടങ്ങ്
അവസാനിച്ചു.
No comments:
Post a Comment