ഐ ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നാലാമതും ഇഖ്ബാലിന്...
അജാനൂര്‍ : ഈ വര്‍ഷത്തെ സബ്‌ജില്ലാ ഐടി മേളയില്‍ യു.പി.എച്ച് എസ്, എച്ച് എസ് എസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ലഭിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പാണ് ഈ വര്‍ഷവും നിലനിര്‍ത്തിയത്. 60ല്‍ 54പോയിന്റ് ഹൈസ്കള്‍ വിഭാഗവും 30ല്‍ 21പോയിന്റ് യു.പി. വിഭാഗവും 50ല്‍ 38പോയിന്റ് ഹയര്‍ സെക്കണ്ടറി വിഭാഗവും നേടിയാണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
മലയാളം ടൈപ്പിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്ഡിസൈനിങ്, ഐടി പ്രോജക്ട്, ഡിജിറ്റല്‍ പെയിന്റിങ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.
No comments:
Post a Comment