പ്രവേശനോത്സവം വര്‍ണാഭമായി
2016-17 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണാഭമായി കൊണ്ടാടി.വാര്‍ഡ്
മെമ്പറും മദര്‍ പി ടി എ പ്രസിഡണ്ടുമായ ശ്രിമതി കെ കുഞ്ഞാമിന ഉദ്ഘാടനം ചെയ്ത
ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ശ്രി അഹമ്മദ് കിര്‍മ്മാണി അധ്യക്ഷത
വഹിച്ചു. സ്കുള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് ഇബ്രാഹിം
മാസ്റ്റര്‍, സുറുര്‍ മൊയ്തു ഹാജി,അന്തുമായി, പി എം ഫൈസല്‍,പ്രിന്‍സിപ്പാള്‍
ഉഷാ കുമാരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രിമതി പ്രവീണ
ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രന്‍
മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ എസ് എസ് എ യുടെ
പ്രവേശനോത്സവഗാനം കേള്‍പ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പായസവിതരണവും ഉണ്ടായി.
No comments:
Post a Comment