2016 അന്താരാഷ്ട്ര
പയറുവര്‍ഷം.
അന്താരാഷ്ട്ര
പയറുവര്‍ഷത്തോടനുബന്ധിച്ച്
സയന്‍സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ 26.08.2016
ന്നടത്തിയ പയറ്
പ്രദര്‍ശനം സ്കൂ്ള്‍
മാനേജര്‍
ശ്രീ എം ബി അഷ്റഫ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു.
അന്താരാഷ്ട്ര
പയറുവര്‍ഷത്തോടനുബന്ധിച്ച്
സയന്‍സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ 26.08.2016
ന്
ഒരു പയറ് പ്രദര്‍ശനം നടത്തി.
പ്രിന്‍സിപ്പാള്‍
ഉഷാ കുമാരി ടീച്ചര്‍,
എച്ച്
എം പ്രവീണ ടീച്ചര്‍,
പി
ടി എ പ്രസിഡന്റ് ശ്രീ അഹമ്മദ്
കിര്‍മാണി,
ക്ലബ്ബ്
കണ്‍വീനര്‍ ശ്രീ സുമേഷ് കെ
എന്നിവരുടെ സാന്നിധ്യത്തില്‍
സ്കൂള്‍ മാനേജര്‍ ശ്രീ എം ബി
അഷ്റഫ് പ്രദര്‍ശനം ഉദ്ഘാടനം
ചെയ്തു.
മുപ്പതോളം
വിവിധ തരം പയറുകള്‍,
നാല്‍പ്പതോളം
പയറ് വിഭവങ്ങള്‍,
പയറിന്റെ
പ്രാധാന്യവും
ഗുണമേന്‍മയും വ്യക്തമാക്കുന്ന
ചാര്‍ട്ടുകള്‍,
പയറ്
മുളക്കുന്നതിന്റെ വിവിധ
ഘട്ടങ്ങള്‍ (
തൈകള്‍,
ചാര്‍ട്ട്,
വീഡിയോ
) എന്നിവ
പ്രദര്‍ശനത്തിന്റെ
ആകര്‍ഷണങ്ങളായിരുന്നു.
സ്കൂളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
പ്രദര്‍ശനം കാണുവാന്‍
അവസരമൊരുക്കി.
പ്രദര്‍ശനം
കാണാനെത്തിയ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ചെറുപയര്‍ പുഴുങ്ങിയത്
കഴിക്കുവാന്‍ വേണ്ടി നല്‍കിയത്
പ്രദര്‍ശനം കൂടുതല്‍
മാധുര്യമാക്കി.
പയറിന്റെ
പോഷക മൂല്യങ്ങള്‍ മനസ്സിലാക്കിയ
കുട്ടികള്‍ അവരുടെ ദിവസേനയുള്ള
ഭക്ഷണത്തില്‍ പയറ് വിഭവങ്ങള്‍
ഉള്‍പ്പെടുത്തുമെന്നും,
സ്വന്തമായി
പയറ് കൃഷി ചെയ്യുവാന്‍
ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഇങ്ങനെയുള്ള
പ്രദര്‍ശനങ്ങള്‍ മാസം തോറും
നടത്തുന്നത് പഠനത്തിന്
വളരെയധികം ഗുണം ചെയ്യുമെന്ന്
Noon
meal officer ശ്രീ
മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.
പയറുപ്രദര്‍ശനം വിവിധ വ്യക്തിത്വങ്ങള്‍ സന്ദര്‍ശിക്കുന്നു
No comments:
Post a Comment