SSLC MODEL EXAM

* * *HAVE A NICE DAY * * *

Wednesday 14 August 2019


രാജ്യത്തിന്റെ 73 നാമത് സ്വാതന്ത്ര്യ ദിനാഘോഷം

Thursday 27 September 2018

ഉച്ചഭക്ഷണ വിതരണം കുട്ടികളിലൂടെ..........

"നയീ താലീം " പദ്ധതിയുമായി ബന്ധപ്പെട്ട്  നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ 27/09/2018 തിയതി വ്യാഴാഴ്ച്ച ഉച്ച ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്നു..



Wednesday 29 August 2018


ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക അധ്യാപകന്‍ ശ്രീ സുരേഷ് മാസ്ററര്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കുന്നു

Tuesday 14 August 2018




      സ്വാതന്ത്രദിനം

     രാജ്യത്തിന്റെ 72 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു , പ്രിൻസിപ്പൾ ശ്രീമതി അനിത കുമാരി ടീച്ചർ പതാക ഉയർത്തി  പിടി എ പ്രസിന്റ് ശ്രീ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി ചിത്രാംഗത ടീച്ചർ  സ്വതന്ത്ര ദിന സന്ദേശ പ്രഭാഷണം നടത്തി . പി ടി എ വൈസ് പ്രസിഡന്റ് ഹംസ സി എച്ച്   , മതർ പി ടി എ  പ്രസിഡന്റ് ശ്രീമതി കുഞ്ഞാമിന ,പി ടി എ അംഗം റസിയ ,  പൂർവ്വ വിദ്യാർത്ഥി സംഘം ട്രഷറർ ശ്രീ  ഹമീദ് ഹാജി , തുടങ്ങിയവർ  ആശംസയർപ്പിച്ചു .സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ നടത്തിയ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി .  പൂർവ്വ വിദ്യാർത്ഥി സംഘം വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ എം വി സ്വാഗതവും . സ്റ്റാഫ് സെക്രട്ടറി  ശ്രീ  അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു 

ഹിന്ദി ക്ലബ്ബ് നടത്തിയ അസംബ്ലിയിൽ നദാമിന്നത് സ്വതന്ത്ര ദിന സന്ദേശ പ്രഭാഷണം നടത്തി ,ആതിര & പാർട്ടി ദേശഭക്കി ഗാനം ആലപിച്ചു .സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ് അംഗങ്ങൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു







Friday 10 August 2018

ജനസംഖ്യാദിനം

11-7-2018 ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് V111 c യിലെ surya വിശദീകരണം നടത്തി. മഴയായതിനാല്‍ പ്രത്യേക അസംബ്ലിക്ക് പകരം sound system ഉപയോഗിച്ചാണ് നടത്തിയത്. ജനസംഖ്യദിന Quiz മത്സരവും നടത്തി. V111 -C യിലെ surya

1ാം സ്ഥാനവും 1x D യിലെ Nadha minnath 2 ാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ പരിവാടിയില്‍ പങ്കെടുത്തവര്‍ അനുമോദിച്ചു. വിജയികള്‍ക്ക് school assembly യില്‍ സമ്മാനം നല്‍കുന്നതാണ്.

അന്താരാഷ്ട്ര യോഗ ദിനം
ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കുളില്‍ June 21 ന് നടന്ന അന്താരാഷ്ട്ര യോഗ ദിനം സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി പ്രവീണ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 1x – c ക്ലാസിലെ ഷിജിനി യോഗയെക്കുറിച്ച് ചെറുവിവരണം നല്‍കി. സ്കൂള്‍ P E T അധ്യാപകന്‍ ശ്രീ സുരേഷ് മാസ്റ്റര്‍ യോഗ കുട്ടികള്‍ പ്രധാനാധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും കൂടെ 9.15 മുതല്‍ 10.15 മണിവരെ യോഗ അഭ്യസിച്ചു.