സ്വാതന്ത്രദിനം
രാജ്യത്തിന്റെ 72 മത് സ്വാതന്ത്രദിനം
സമുചിതമായി ആഘോഷിച്ചു , പ്രിൻസിപ്പൾ ശ്രീമതി അനിത കുമാരി ടീച്ചർ പതാക
ഉയർത്തി പിടി എ പ്രസിന്റ് ശ്രീ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു സാമൂഹ്യ
ശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി ചിത്രാംഗത ടീച്ചർ സ്വതന്ത്ര ദിന സന്ദേശ
പ്രഭാഷണം നടത്തി . പി ടി എ വൈസ് പ്രസിഡന്റ് ഹംസ സി എച്ച് , മതർ പി ടി എ
പ്രസിഡന്റ് ശ്രീമതി കുഞ്ഞാമിന ,പി ടി എ അംഗം റസിയ , പൂർവ്വ വിദ്യാർത്ഥി
സംഘം ട്രഷറർ ശ്രീ ഹമീദ് ഹാജി , തുടങ്ങിയവർ ആശംസയർപ്പിച്ചു .സ്വതന്ത്ര
ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ നടത്തിയ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം
നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി . പൂർവ്വ വിദ്യാർത്ഥി സംഘം
വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ എം
വി സ്വാഗതവും . സ്റ്റാഫ് സെക്രട്ടറി ശ്രീ അസീസ് മാസ്റ്റർ നന്ദിയും
പറഞ്ഞു
No comments:
Post a Comment