SSLC MODEL EXAM
Thursday, 31 December 2015
Wednesday, 30 December 2015
Thursday, 3 December 2015
ഡിസംബര്‍ 3 - ലോകഭിന്നശേഷി ദിനാചരണം
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കളിലെ ലോക ഭിന്നശേഷി ദിനാചരണ പരിപാടി പൊതു പ്രവര്‍ത്തകനും ജില്ലാ ഭിന്നശേഷി പ്രവര്‍ത്തക അംഗവും ആയ ശ്രീ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന വിവിധ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഗവ.തയ്യാറാക്കിയ പദ്ധതികളെക്കുറിച്ചും ഉദ്ഘാടകന്‍ സവിസ്തരം പ്രതിപാദിച്ചു. സ്വന്തം അനുഭവങ്ങളും ഈ രംഗത്ത് പ്രശസ്തരായ മഹത്‌വ്യക്തികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നോട്ട് ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ് അഹമ്മദ് കിര്‍മാണിയുടെ അധ്യക്ഷതയില്‍ അധ്യാപകരായ റജി, സരിത,വിദ്യാര്‍ത്ഥി ഷഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സീനിയര്‍ അധ്യാപകന്‍ ശ്രീ വേണു ഗോപലന്‍ മാസ്റ്റര്‍ സ്വാഗതവും അബൂഹനീഫ സി.ബി നന്ദിയും പറഞ്ഞു. സ്വന്തം വൈകല്യങ്ങളെ അതിജീവിച്ച് ലോക പ്രസിദ്ധിയാര്‍ജിച്ച മഹത്‌വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കളിലെ ലോക ഭിന്നശേഷി ദിനാചരണ പരിപാടി പൊതു പ്രവര്‍ത്തകനും ജില്ലാ ഭിന്നശേഷി പ്രവര്‍ത്തക അംഗവും ആയ ശ്രീ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന വിവിധ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഗവ.തയ്യാറാക്കിയ പദ്ധതികളെക്കുറിച്ചും ഉദ്ഘാടകന്‍ സവിസ്തരം പ്രതിപാദിച്ചു. സ്വന്തം അനുഭവങ്ങളും ഈ രംഗത്ത് പ്രശസ്തരായ മഹത്‌വ്യക്തികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നോട്ട് ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ് അഹമ്മദ് കിര്‍മാണിയുടെ അധ്യക്ഷതയില്‍ അധ്യാപകരായ റജി, സരിത,വിദ്യാര്‍ത്ഥി ഷഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സീനിയര്‍ അധ്യാപകന്‍ ശ്രീ വേണു ഗോപലന്‍ മാസ്റ്റര്‍ സ്വാഗതവും അബൂഹനീഫ സി.ബി നന്ദിയും പറഞ്ഞു. സ്വന്തം വൈകല്യങ്ങളെ അതിജീവിച്ച് ലോക പ്രസിദ്ധിയാര്‍ജിച്ച മഹത്‌വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.
ശ്രീ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
ശ്രീ വേണു ഗോപലന്‍ മാസ്റ്റര്‍
Gallery കാണുക:
Wednesday, 2 December 2015
Tuesday, 1 December 2015
ഡിസംബര്‍ 1
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ എയ്ഡ്സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നു ലഭിച്ച പ്രതിജ്ഞ ബയോളജി അധ്യാപകന്‍ ശ്രീ സുമേഷ് ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനം നടത്തി. ഡോ. ശ്രീകുമാര്‍ ശ്രീധരന്‍ നടത്തിയ എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസും വീഡിയോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി. അധ്യാപകരായ ശ്രീമതി ആമിന, ശ്രീമതി രഞ്ജിനി എന്നിവര്‍ നേതൃത്ത്വം നല്‍കി.
Monday, 19 October 2015
ഐ ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നാലാമതും ഇഖ്ബാലിന്...
അജാനൂര്‍ : ഈ വര്‍ഷത്തെ സബ്‌ജില്ലാ ഐടി മേളയില്‍ യു.പി.എച്ച് എസ്, എച്ച് എസ് എസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ലഭിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പാണ് ഈ വര്‍ഷവും നിലനിര്‍ത്തിയത്. 60ല്‍ 54പോയിന്റ് ഹൈസ്കള്‍ വിഭാഗവും 30ല്‍ 21പോയിന്റ് യു.പി. വിഭാഗവും 50ല്‍ 38പോയിന്റ് ഹയര്‍ സെക്കണ്ടറി വിഭാഗവും നേടിയാണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
മലയാളം ടൈപ്പിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്ഡിസൈനിങ്, ഐടി പ്രോജക്ട്, ഡിജിറ്റല്‍ പെയിന്റിങ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.
Wednesday, 14 October 2015
ചരിത്ര ക്വിസ്സ്, പുരാവസ്തു ഗവേഷണ ക്വിസ്, കെ.പി.എസ്.ടി.യു, മെഗാ ക്വിസ്, ഗാന്ധി ക്വിസ് തുടങ്ങി നിരവധി ക്വിസ് പരിപാടിയില്‍ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ കുട്ടികള്‍ക്ക് സോഷ്യല്‍ സയന്‍സ് അധ്യാപകരുടെ അഭിനന്ദനങ്ങള്‍.
അതുല്‍ പി രാഹുല്‍ കെ,
വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ അസിസ്റ്റന്റ് ശ്രീ.വേണുഗോപാലന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കുന്നു
Thursday, 1 October 2015
തണലേകിയവര്‍ക്ക്
തണലാകാം
ഒക്‌ടോബര്‍1
വയോജന
ദിനം
സാമൂഹ്യക്ഷേമ
വിദ്യാഭ്യാസവകുപ്പുകളുടെ
സംയുക്താഭിമുഖ്യത്തില്‍
നടത്താന്‍ നിര്‍ദേശിച്ചിരുന്ന
വയോജനദിനാഘോഷ പരിപാടികള്‍
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ സമുചിതമായി കൊണ്ടാടി.
രാവിലെ
10മണിക്ക്
സ്കൂള്‍ ഓഡിറ്റോറിയത്തില്‍
നടന്ന പരിപാടി വിദ്യാലയ
പ്രിന്‍സിപ്പാള്‍ ശ്രീമതി
ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ശ്രീ.
ദിനേശന്‍
മാഷ് (SRMGVHSS RAMNAGAR)
മുഖ്യ
പ്രഭാഷണം നടത്തിയ ആദരിക്കല്‍
ചടങ്ങിന് പ്രഥമാധ്യാപിക
ശ്രീമതി പ്രവീണ സ്വാഗതവും
ലീല ടീച്ചര്‍ നന്ദിയും
അര്‍പ്പിച്ചു.
20 മുതിര്‍ന്ന
പൗരന്‍മാരെ ചടങ്ങില്‍ പൊന്നാടയും
പൂച്ചെണ്ടും നല്‍കി ആദരിക്കുകയും
ഉപഹാരം നല്‍കുകയും ചെയ്തു.
ചടങ്ങില്‍
അഹമ്മദ് കിര്‍മാണി തന്റെ
ജീവിതാനുഭവം വൈകാരികമായി
അവതരിപ്പിച്ചു.
+1 വിദ്യാര്‍ത്ഥിനി
കുമാരിനാജിഹ മുതിര്‍ന്നവരെ
ആദരിക്കേണ്ടതിന്റെ പ്രാധാന്യം
വ്യക്തമാക്കി സംസാരിച്ചു.
തുടര്‍ന്ന്
ചായ സല്‍ക്കാരത്തോടെ ചടങ്ങ്
അവസാനിച്ചു.
മള്‍ട്ടിമീഡിയ, യു പി കമ്പ്യുട്ടര്‍ റൂം ഉദ്ഘാടനം
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമും യു പി വിഭാഗത്തിനായി കമ്പ്യൂട്ടര്‍ ലാബും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ശ്രീ ഡോ. അബ്ദുല്‍ ഹഫീസ് സ്കൂളിലെ ഡോണ എന്ന വിദ്യാര്‍ത്ഥിനി ചെയ്ത ഡോക്യുമെന്ററി ഫിലിം കാണിച്ചു കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പി.ടി.എ പ്രസിഡന്റ് ഖാലിദ്.സി പാലക്കിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ ഹെഡ്‌മിസ്ട്രസ് പ്രവീണ ടീച്ചര്‍ സ്വാഗതവും എസ്.ഐ.ടി.സി രമണീ ടീച്ചര്‍ നന്ദിയും പറഞ്ഞു. സ്കൂള്‍ പ്രിന്സിപ്പാള്‍ ഉഷാകുമാരി ടീച്ചര്‍, സീനിയര്‍ ടീച്ചര്‍ വേണുഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രന്‍ നായര്‍, യു.പി സീനിയര്‍ ടീച്ചര്‍ നബീസ കെ എം എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സ്കൂള്‍ തലത്തീല്‍ നടത്തിയ ഐടി മേളയില്‍ വിജയികളായവര്‍ക്ക് മാനേജര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു
Wednesday, 30 September 2015
Friday, 21 August 2015
ഓണാഘോഷം 2015 - 2016
വര്‍ണ്ണ വിസ്മയ കാഴ്ചകളൊരുക്കി ഇഖ്ബാല്‍ സ്കൂളിന്റെ ഓണാഘോഷം
വര്‍ണ്ണ വിസ്മയ കാഴ്ചകളൊരുക്കി ഇഖ്ബാല്‍ സ്കൂളിന്റെ ഓണാഘോഷം
പൊന്നോണത്തിന് വര്‍ണ്ണ വിസ്മയങ്ങളുമായി അജാനൂര്‍ ഇഖ്ബാല്‍ എച്ച് എസ് എസ് വേറിട്ടൊരു ഓണക്കാഴ്ച ഒരുക്കി. ഓണനിലാവ് പരത്തി യു.പി. എച്ച്.എസ്. എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളുടെ തിരുവാതിര , ഓണത്തല്ല്, ഓണപ്പാട്ട്, ചട്ടിപൊട്ടിക്കല്‍, ബലൂണ്‍ ഫൈറ്റിംഗ്, കമ്പവലി എന്നീ മത്സരങ്ങള്‍ ഓണാഘോഷത്തിന് അനുരണമായി. ചിങ്ങമഴ വകവെക്കാതെ പെണ്‍കുട്ടികളുടെ കമ്പവലി മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഓണാഘോഷം അവിസ്മരണീയ അനുഭവമാക്കി. നാടന്‍ പൂക്കളുടെ നിറച്ചാര്‍ത്തില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്ത് ഓണത്തെ വരവേറ്റപ്പോള്‍ മറുനാടന്‍ പൂക്കളില്ലാത്ത ഓണപ്പൂക്കളങ്ങള്‍ നയന ചാരുതയായി. പ്രിന്‍സിപ്പാള്‍ യു.ആര്‍ ഉഷാകുമാരി ടീച്ചര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് എം.വി.പ്രവീണ ടീച്ചറിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് ഖാലിദ് പാലക്കി, വൈസ് പ്രസിഡണ്ട് അഹമ്മദ് കിര്‍മാണി, ഓള്‍ഡ് സ്റ്റുഡന്റ് പ്രസിഡന്റ് കെ.എം.കെ മുനീര്‍, മദര്‍ പി.ടിഎ പ്രസിഡന്റ് കുഞ്ഞാമിന, അധ്യാപകരായ അബ്ദുല്‍ നാസര്‍, എം ഉണ്ണിച്ചേക്കു എന്നിവര്‍ സംസാരിച്ചു.
Friday, 14 August 2015
സംഗീത ശില്പ ചാരുതയുടെ നിറപ്പകിട്ടില്‍ സ്യാതന്ത്യദിനാഘോഷം
നിറപ്പകിട്ടോടെ ഭാരതത്തിന്റെ 69-ാമത് സ്വാതന്ത്ര്യദീനം അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് സി.ഖാലിദ് പാലക്കി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ യു.ആര്‍.ഉഷാകുമാരി ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി. എ വൈസ് പ്രസിഡന്റ് അഹമ്മദ് കിര്‍മാണി അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി. എ പ്രസിഡന്റ് കെ കുഞ്ഞാമിന, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് എം. കെ മുനീര്‍, സ്കൂള്‍ ലീഡര്‍ ഡോണാ എലിസബത്ത് ബ്രിട്ടോ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്റ്റിസ് എം. വി പ്രവീണ ടീച്ചര്‍ സ്യാഗതം പറഞ്ഞു. യു പി.എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തിഗാനം സദസ്സിന് ആവേശമായി. ഹയര്‍സെക്കണ്ടറി വിഭാഗം എന്‍ എസ് എസ് വിദ്യാര്‍ത്ഥികളായ മഞ്ജുഷയും സംഘവും അവതരിപ്പിച്ച ഗാനവിരുന്നും മാളവിക, പ്രിയങ്ക, അഭിരാമി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തസംഗീത ശില്പവും കലാസ്വാദകരുടെ മനസ്സുകളില്‍ കുളിര്‍മഴയായി. യു.പി.വിഭാഗം വിദ്യാര്‍ത്ഥികളുടെ അറബി ദേശഭക്തിഗാനം ആഘോഷത്തിന് വേറിട്ടൊരു ദൃശ്യവിരുന്നായി.
ഉദ്ഘാടനം:
ഖാലിദ് സി പാലക്കി
(പി.ടി.എ.പ്രസിഡണ്ട്)
സ്വാഗതം:
പ്രവീണ ടീച്ചര്‍(ഹെഡ്‌മിസ്ട്രസ്)
സ്വാതന്ത്ര്യദിന സന്ദേശം:
ചിത്രാംഗദ ടീച്ചര്‍
ശ്രീമതി ലീല ടീച്ചര്‍
Subscribe to:
Posts (Atom)