SSLC MODEL EXAM

* * *HAVE A NICE DAY * * *

Monday, 9 February 2015

സാഹിത്യപൂര്‍വ്വം 40


സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിനെ ആദരിക്കുന്നതിന്റെ ഭാഗമായി ശിഷ്യര്‍ നടത്തിയ "സാഹിത്യ പൂര്‍വ്വം 40" ആസ്വാദകര്‍ക്ക് പുതിയ ഉണര്‍വ്വായി. 40 സ്കൂളുകളില്‍ അദ്ദേഹത്തിന്റെ "തിരഞ്ഞെടുത്ത കഥകള്‍" എന്ന പുസ്തകം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. പ്രിയ ശിഷ്യന്‍ മൃദുല്‍ ആണ് പുസ്തകം ഇഖ്ബാല്‍ സ്കൂള്‍ ലൈബ്രേറിയന് ഏല്പിച്ചത്. എച്ച് എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫ സെക്രട്ടറി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ നന്ദിയും പറഞ്ഞു. 
"അമ്മ അറിയാന്‍"
ബേക്കല്‍ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ 05/02/2015ന് മൈനോറിറ്റി പേരന്റിംഗ്  ക്ലാസ്സ് നടന്നു.
ബി.ആര്‍.സി കോ-ഓര്‍ഡിനേറ്ററ‌ായ ശ്രീവിദ്യ ടീച്ചര്‍, ബി.ആര്‍.സി ട്രെയിനറായ രാധാകൃഷ്ണന്‍ മാസ്റ്ററുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ഹെഡ്‌മിസ്ട്രസ് കുഞ്ഞാമിന ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മദര്‍ പി.ടി.എ.പ്രസിഡന്റ് ശ്രീമതി. കുഞ്ഞാമിന ഉദ്ഘാടനം ചെയ്തു.

Thursday, 5 February 2015


2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ കലാ കായിക, പ്രവൃത്തി പരിചയ ഐടി, ആര്‍ എം എസ് എ, ശാസ്ത്രോത്സവ മേളകളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും 'എ' ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പി ടി എയുടെ വകയായുള്ള അനുമോദന ചടങ്ങ്.
സംസ്ഥാന ഐടി മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സോഹുല്‍ രാജീവ്, ഡോണ, ശിവപ്രിയ വര്‍മ്മ എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങുന്നു:
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അറബി മേളയില്‍ എ ഗ്രേഡ് നേടിയ ഫാത്തിമ സഹല:
ജില്ലാതല ആര്‍ എം എസ് എ ശാസ്ത്രോത്സവത്തില്‍ IT based Teaching Aid നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേ‍ഡും നേടിയ യാസിര്‍ ഹുസൈന്‍: