SSLC MODEL EXAM
Saturday, 27 June 2015
Thursday, 25 June 2015
ലോക ലഹരി വിരുദ്ധ ദിനം ജൂണ്‍ 26
ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 25-06-2015ന് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്ലാസ് കൈകാര്യം ചെയ്തത് ഹൊസ്ദുര്‍ഗ് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ശ്രീ എം ജി രഘുനാഥന്‍ സാറാണ്. പി.ടി.എ. പ്രസിഡണ്ട് ശ്രീ ഖാലിദ് പാലക്കിയുടെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ റോയിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷാകുമാരി ടീച്ചര്‍ ക്ബ്ബ് തയ്യാറാക്കിയ ലഘുലേഖ നല്‍കി പ്രകാശനം ചെയ്തു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഹെഡ്‌മിസ്ട്രസ് പ്രവീണ ടീച്ചര്‍ സമ്മാനം വിതരണം ചെയ്തു. ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന ബാനര്‍ വിദ്യാലയത്തിന്‍ പ്രദര്‍ശിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ ക്ലബ്ബ് കണ്‍വീനര്‍ രമണി ടീച്ചര്‍ സ്വാഗതവും ക്ലബ്ബ് അഡ്വൈസര്‍ ഉണ്ണിച്ചേക്കു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ജൂണ്‍ 26ന് ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
6മുതല്‍ 12വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് ലഘുലേഖ വിതരണം ചെയ്തു.
Wednesday, 17 June 2015
സ്നേഹപൂര്‍വ്വം സുപ്രഭാതം
സുപ്രഭാതം കണ്ണൂര്‍ എഡിഷന്റെ ആഭിമുഖ്യത്തില്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്ര വിതരണ ഉദ്ഘാടനം നടന്നു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ശ്രീ പാലക്കി കുഞ്ഞഹമ്മദ് ഹാജി 25 കോപ്പികള്‍ വിദ്യാലയ ലൈബ്രറിക്ക് സംഭാവന ചെയ്യുന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിറ്റ് ചീഫ് അഹമ്മദ് ദേര്‍ളായി ബ്യുറോ ചീഫ് ടി.കെ ജോഷി, സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാകുമാരി. യു.ആര്‍, ഹെഡ്‌മിസ്ട്രസ് ശ്രീമതി പ്രവീണ എം.വി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ സതികുമാര്‍ സ്വാഗതവും ശ്രീ നാസര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Saturday, 6 June 2015
പരിസ്ഥിതി ദിനം:
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാവിന്‍ തൈ നട്ട് പിടിപ്പിച്ചു കെണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളും അധ്യാപകരും പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രതിജ്ഞ എടുത്തു.
ഇതിനോടനുബന്ധിച്ച് 08-06-2015ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരം നടത്തുന്നു.
Friday, 5 June 2015
സ്കൂളിന് പത്രം നല്‍കി
മലയാളമനോരമ പത്രത്തിന്റെ 'വായനക്കളരി എന്ന പദ്ധതിയുടെ ഭാഗമായി വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്ക് പത്രം നല്‍കി. സ്കൂള്‍ മാനേജര്‍ ഡോ.അഹമദ് ഹഫീസിന്റെ അധ്യക്ഷതയില്‍ പത്രം ശ്രീ.ഹമീദ് ഹാജി സ്കൂള്‍ ലീഡര്‍ ഡോണക്ക് നല്‍കി . പത്രം സ്കൂളിന് വേണ്ടി സംഭാവന ചെയ്തത് ശ്രീ.ഹമീദ് ഹാജിയാണ്
പരിസ്ഥിതി ദിനം ആചരിച്ചു.
അജാനൂര്‍: ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ കെ. മുഹമ്മദ് കുഞ്ഞി മാഹിന്‍ സ്കൂള്‍ വളപ്പില്‍ ചാമ്പയ്ക്ക മരം നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് എം വി പ്രവീണ അധ്യക്ഷത വഹിച്ചു. സ്കൂളഅ മാനേജര്‍ ഡോ.അഹമദ് ഹഫീസ്, എ. അഹ്മദ് ഹാജി, അഹ്മദ് കിര്‍മാണി, സുറൂര്‍ മൊയ്തു ഹാജി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ ഡോണ എലിസബത്ത് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി പൊന്‍പുലരി കുട്ടികള്‍
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ട് കൊണ്ട് പൊന്‍പുലരി കുട്ടികള്‍ മാതൃകയായി.
Thursday, 4 June 2015
Monday, 1 June 2015
Subscribe to:
Posts (Atom)