ഓണാഘോഷം 2015 - 2016
വര്‍ണ്ണ വിസ്മയ കാഴ്ചകളൊരുക്കി ഇഖ്ബാല്‍ സ്കൂളിന്റെ ഓണാഘോഷം
വര്‍ണ്ണ വിസ്മയ കാഴ്ചകളൊരുക്കി ഇഖ്ബാല്‍ സ്കൂളിന്റെ ഓണാഘോഷം
പൊന്നോണത്തിന് വര്‍ണ്ണ വിസ്മയങ്ങളുമായി അജാനൂര്‍ ഇഖ്ബാല്‍ എച്ച് എസ് എസ് വേറിട്ടൊരു ഓണക്കാഴ്ച ഒരുക്കി. ഓണനിലാവ് പരത്തി യു.പി. എച്ച്.എസ്. എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളുടെ തിരുവാതിര , ഓണത്തല്ല്, ഓണപ്പാട്ട്, ചട്ടിപൊട്ടിക്കല്‍, ബലൂണ്‍ ഫൈറ്റിംഗ്, കമ്പവലി എന്നീ മത്സരങ്ങള്‍ ഓണാഘോഷത്തിന് അനുരണമായി. ചിങ്ങമഴ വകവെക്കാതെ പെണ്‍കുട്ടികളുടെ കമ്പവലി മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഓണാഘോഷം അവിസ്മരണീയ അനുഭവമാക്കി. നാടന്‍ പൂക്കളുടെ നിറച്ചാര്‍ത്തില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്ത് ഓണത്തെ വരവേറ്റപ്പോള്‍ മറുനാടന്‍ പൂക്കളില്ലാത്ത ഓണപ്പൂക്കളങ്ങള്‍ നയന ചാരുതയായി. പ്രിന്‍സിപ്പാള്‍ യു.ആര്‍ ഉഷാകുമാരി ടീച്ചര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് എം.വി.പ്രവീണ ടീച്ചറിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് ഖാലിദ് പാലക്കി, വൈസ് പ്രസിഡണ്ട് അഹമ്മദ് കിര്‍മാണി, ഓള്‍ഡ് സ്റ്റുഡന്റ് പ്രസിഡന്റ് കെ.എം.കെ മുനീര്‍, മദര്‍ പി.ടിഎ പ്രസിഡന്റ് കുഞ്ഞാമിന, അധ്യാപകരായ അബ്ദുല്‍ നാസര്‍, എം ഉണ്ണിച്ചേക്കു എന്നിവര്‍ സംസാരിച്ചു.