പ്രവേശനോത്സവം വർണ്ണാഭമായി
2018
- 19 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു.
പ്രർത്ഥനക്ക് ശേഷം പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു . ബഹുമാനപ്പെട്ട
വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തിനു ശേഷം സ്കൂൾ എച്ച് എം ശ്രീമതി പ്രവീണം
എം വി പ്രവേശനോത്സവ സന്ദേശം നൽകി , ശേഷം പൊതു വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഗാനം കേൾപ്പിച്ചു. എസ്കൂൾ പിടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ
റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പറും മദർ പി ടി എ പ്രസിഡന്റും
കൂടിയായ ശ്രീമതി കുഞ്ഞാമിന ഉൽഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ
സംഘടിപ്പിച്ച
മധുരം വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ്
ശ്രീമതി പ്രവീണ ടീച്ചറും പ്രിൻസിപ്പാൾ അനിതകുമാരി ടീച്ചറും സംയുക്തമായി
നടത്തി . നടത്തി. നവാഗതർക്ക് അലൂമിനി അസോസിയേഷൻ സംഘടിപ്പിച്ച വിത്തു പേന
വിതരണം പ്രസിഡൻറ് സി ബി അഹമദ് കുട്ടികൾക്ക് വിതരണം നടത്തി .അലൂമിനി
അസോസിയേഷൻ അംഗങ്ങളായ ശ്രീ ഇ കെ മൊയ്തീൻ കുഞ്ഞി ,ശ്രീ എം ഹമീദ് ഹാജി, ഹംസ
സി എച്ച് ,അബ്ദുല്ല മുട്ടും തല, തുടങ്ങിയവർ സംബന്ധിച്ചു സ്കൂൾ
ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
ശ്രീമതി ചിത്രാംഗത ടീച്ചർ നന്ദിയും പറഞ്ഞു.
No comments:
Post a Comment