SSLC MODEL EXAM

* * *HAVE A NICE DAY * * *

Wednesday, 29 August 2018


ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക അധ്യാപകന്‍ ശ്രീ സുരേഷ് മാസ്ററര്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കുന്നു

Tuesday, 14 August 2018




      സ്വാതന്ത്രദിനം

     രാജ്യത്തിന്റെ 72 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു , പ്രിൻസിപ്പൾ ശ്രീമതി അനിത കുമാരി ടീച്ചർ പതാക ഉയർത്തി  പിടി എ പ്രസിന്റ് ശ്രീ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി ചിത്രാംഗത ടീച്ചർ  സ്വതന്ത്ര ദിന സന്ദേശ പ്രഭാഷണം നടത്തി . പി ടി എ വൈസ് പ്രസിഡന്റ് ഹംസ സി എച്ച്   , മതർ പി ടി എ  പ്രസിഡന്റ് ശ്രീമതി കുഞ്ഞാമിന ,പി ടി എ അംഗം റസിയ ,  പൂർവ്വ വിദ്യാർത്ഥി സംഘം ട്രഷറർ ശ്രീ  ഹമീദ് ഹാജി , തുടങ്ങിയവർ  ആശംസയർപ്പിച്ചു .സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ നടത്തിയ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി .  പൂർവ്വ വിദ്യാർത്ഥി സംഘം വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ എം വി സ്വാഗതവും . സ്റ്റാഫ് സെക്രട്ടറി  ശ്രീ  അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു 

ഹിന്ദി ക്ലബ്ബ് നടത്തിയ അസംബ്ലിയിൽ നദാമിന്നത് സ്വതന്ത്ര ദിന സന്ദേശ പ്രഭാഷണം നടത്തി ,ആതിര & പാർട്ടി ദേശഭക്കി ഗാനം ആലപിച്ചു .സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ് അംഗങ്ങൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു







Friday, 10 August 2018

ജനസംഖ്യാദിനം

11-7-2018 ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് V111 c യിലെ surya വിശദീകരണം നടത്തി. മഴയായതിനാല്‍ പ്രത്യേക അസംബ്ലിക്ക് പകരം sound system ഉപയോഗിച്ചാണ് നടത്തിയത്. ജനസംഖ്യദിന Quiz മത്സരവും നടത്തി. V111 -C യിലെ surya

1ാം സ്ഥാനവും 1x D യിലെ Nadha minnath 2 ാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ പരിവാടിയില്‍ പങ്കെടുത്തവര്‍ അനുമോദിച്ചു. വിജയികള്‍ക്ക് school assembly യില്‍ സമ്മാനം നല്‍കുന്നതാണ്.

അന്താരാഷ്ട്ര യോഗ ദിനം
ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കുളില്‍ June 21 ന് നടന്ന അന്താരാഷ്ട്ര യോഗ ദിനം സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി പ്രവീണ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 1x – c ക്ലാസിലെ ഷിജിനി യോഗയെക്കുറിച്ച് ചെറുവിവരണം നല്‍കി. സ്കൂള്‍ P E T അധ്യാപകന്‍ ശ്രീ സുരേഷ് മാസ്റ്റര്‍ യോഗ കുട്ടികള്‍ പ്രധാനാധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും കൂടെ 9.15 മുതല്‍ 10.15 മണിവരെ യോഗ അഭ്യസിച്ചു.


ക്ലബ്ബുകളുടെ ഉദ്ഘാടനം


 2018 – 19 വര്‍ഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 29-6-18 ന് രാവിലെ 10 മണിക്ക് പ്രസിദ്ധ നാടന്‍പാട്ട് കലാകാരന്‍ ശ്രി ഉദയന്‍ കുണ്ടം കുഴി നിര്‍വ്വഹിച്ചു. പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രി അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷതയും ഹെഡ്മിസ്ട്രസ് പ്രവീണ. എം വി സ്വാഗതവും പറഞ്ഞു. S R G കണ്‍വീനര്‍ ശ്രീ കേശവന്‍ മാസ്റ്റര്‍, ശ്രീമതി ചിത്രാംഗദ, വിമല അലക്സ് എന്നിവര്‍ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രി അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അതിനു ശേഷം ശ്രീ ഉദയന്‍ കുണ്ടകുഴി കുട്ടികള്‍ക്ക് അതിമനോഹരമായ നാടന്‍പാട്ട് ക്ലാസും എടുത്തു.

ലോക പരിസ്ഥിതി ദിനം

 
JUNE 5 ലോക പരിസ്ഥിതി ദിനം. മനുഷ്യന്റെ
കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കു
ന്ന പച്ചപ്പിനെയും താറുമാറായികൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഒാര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി
ദിനങ്ങളെക്കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമായിട്ടാണ് 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോകപരിസ്ഥിതി ദിനാചരണ
ത്തിന് തു‍ടക്കം കുറിച്ചത് .
Beat plastic pollution എന്നതാണ് 2018 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രവാക്രം ഇന്ത്യയാണ് ആതിഥയരാജ്യം പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി അജനൂര്‍ ഇഖ്ബാല്‍ ഹയര്‍സെകണ്‍റി സ്കൂളിലും
പരിസ്ഥിദിനാഘോഷം പരിസ്ഥിതി ക്ലബ്ബിന്റെയും,
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തി
ല്‍ വളരെ വിപുലമായി ആഘോഷിച്ചു. ദേശിയ വൃക്ഷമായ പ്ലാവിന്‍ തൈ സ്കൂള്‍ കോമ്പൗണ്ടില്‍ നട്ടുകൊണ്ട് വാര്‍ഡ് മെമ്പറും, സ്കൂള്‍ മദര്‍ പി ടി എ പ്രസിഡണ്ടുമായ ശ്രീമതി കുഞ്ഞാമിന അവറുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു . അതിനു ശേഷം പരിസ്ഥിതി ദിനത്തിന്റെ പ്രാ‍ധാന്യത്തെക്കുറിച്ചും മരങ്ങള്‍ നട്ടുവളര്‍ത്തെണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചു. കൂടാതെ ഇപ്പോള്‍ നമുക്ക് ചുറ്റും വില്ലനായി കെണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന അപകടക്കാരിയെക്കുറിച്ചും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ
ന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് സ്ക്കൂള്‍ PTA പ്രസിഡണ്ടിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡണ്ട് പി ഹംസ, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി അനിത കുമാരി, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ എം വി സോഷ്യല്‍ സയന്‍സ് കണ്‍വീനര്‍ ശ്രീമതി ചിത്രാഗദ, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ശ്രീ സുമേഷ് കെ എന്നിവര്‍ തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ സയന്‍സ് ക്ലബ്ബിലെയും, പരിസ്ഥിതി ക്ലബ്ബിലെയും കുട്ടികള്‍ ചെര്‍ന്ന് തൈ നട്ടു. ഉദ്ഘാടനസമയത്ത് ഒരു തൈ നടാം നമുക്ക് അമ്മയ്ക്കുവേണ്ടി..... എന്ന മനോഹര ഗാനം സ്കൂളില്‍ കേള്‍പ്പിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായിമാറി. സ്കൂള്‍ ജൈവവൈവിധ്യപാര്‍ക്കിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. പാര്‍ക്ക് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു തൈ നട്ടു കൊണ്ട് സ്കൂള്‍ പ്രിന്‍സിപ്പാളും ഹെഡ്മിസ്ട്ര
സും ചേര്‍ന്ന് നിര്‍വഹിച്ചു.
തുടര്‍ന്ന് അടുക്കളതോട്ടനിര്‍മ്മാണത്തി
ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി. പപ്പായ മരങ്ങള്‍ നട്ടുകൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ശേഷം വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കൈപുസ്തകമായ ജീവിതപാഠം എല്ലാകുട്ടികള്‍ക്കും
വിതരണം ചെയ്തു.
പരിസ്ഥിതിക്ലബ്ബിലെ കുട്ടികള്‍ക്ക് വീട്ടില്‍ വളര്‍ത്തുവാന്‍ വേണ്ടി വൃക്ഷതൈകള്‍ വിതരണം ചെയ്തു. പേര,നെല്ലി തുടങ്ങിയ ചെടികളാണ് കുട്ടികള്‍ക്ക് നല്‍കിയത്. നമ്മള്‍ ഈ ചെടിയെ നന്നായി പരിപാലിക്കുമെന്നും ഇതിന്റെ വളര്‍ച്ച നമ്മള്‍ പരിപാലിക്കുമെന്നും ഇതിന്റെ വളര്‍ച്ച നമ്മള്‍ നിരീക്ഷിക്കുമെന്നും കുട്ടികള്‍ പ്രതിജ്ഞയെടുത്തു.