SSLC MODEL EXAM

* * *HAVE A NICE DAY * * *

Monday 19 October 2015

ഐ ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നാലാമതും ഇഖ്ബാലിന്...

അജാനൂര്‍ : ഈ വര്‍ഷത്തെ സബ്‌ജില്ലാ ഐടി മേളയില്‍ യു.പി.എച്ച് എസ്, എച്ച് എസ് എസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കഴിഞ്ഞ മൂന്ന്  വര്‍ഷങ്ങളിലായി ലഭിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പാണ് ഈ വര്‍ഷവും നിലനിര്‍ത്തിയത്. 60ല്‍ 54പോയിന്റ് ഹൈസ്കള്‍ വിഭാഗവും 30ല്‍ 21പോയിന്റ് യു.പി. വിഭാഗവും 50ല്‍ 38പോയിന്റ് ഹയര്‍ സെക്കണ്ടറി വിഭാഗവും നേടിയാണ്  ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

 മലയാളം ടൈപ്പിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്ഡിസൈനിങ്, ഐടി പ്രോജക്ട്, ഡിജിറ്റല്‍ പെയിന്റിങ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. 


Wednesday 14 October 2015

ചരിത്ര ക്വിസ്സ്, പുരാവസ്തു ഗവേഷണ ക്വിസ്, കെ.പി.എസ്‌.ടി.യു, മെഗാ ക്വിസ്, ഗാന്ധി ക്വിസ് തുടങ്ങി നിരവധി ക്വിസ് പരിപാടിയില്‍ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ കുട്ടികള്‍ക്ക് സോഷ്യല്‍ സയന്‍സ്  അധ്യാപകരുടെ അഭിനന്ദനങ്ങള്‍.
               അതുല്‍ പി                രാഹുല്‍ കെ, 
വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ അസിസ്റ്റന്റ് ശ്രീ.വേണുഗോപാലന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കുന്നു



പാദവാര്‍ഷിക പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക്  എച്ച്.എം പ്രവീണ ടീച്ചര്‍ സമ്മാനം വിതരണം ചെയ്യുന്നു.

Thursday 1 October 2015



തണലേകിയവര്‍ക്ക് തണലാകാം

ഒക്‌ടോബര്‍1 വയോജന ദിനം
      സാമൂഹ്യക്ഷേമ വിദ്യാഭ്യാസവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്ന വയോജനദിനാഘോഷ പരിപാടികള്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമുചിതമായി കൊണ്ടാടി. രാവിലെ 10മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വിദ്യാലയ പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ശ്രീ. ദിനേശന്‍ മാഷ് (SRMGVHSS RAMNAGAR) മുഖ്യ പ്രഭാഷണം നടത്തിയ ആദരിക്കല്‍ ചടങ്ങിന് പ്രഥമാധ്യാപിക ശ്രീമതി പ്രവീണ സ്വാഗതവും ലീല ടീച്ചര്‍ നന്ദിയും അര്‍പ്പിച്ചു. 20 മുതിര്‍ന്ന പൗരന്‍മാരെ ചടങ്ങില്‍ പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. ചടങ്ങില്‍ അഹമ്മദ് കിര്‍മാണി തന്റെ ജീവിതാനുഭവം വൈകാരികമായി അവതരിപ്പിച്ചു. +1 വിദ്യാര്‍ത്ഥിനി കുമാരിനാജിഹ മുതിര്‍ന്നവരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു. തുടര്‍ന്ന് ചായ സല്‍ക്കാരത്തോടെ ചടങ്ങ് അവസാനിച്ചു.


മള്‍ട്ടിമീഡിയ, യു പി കമ്പ്യുട്ടര്‍ റൂം ഉദ്ഘാടനം

ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമും യു പി വിഭാഗത്തിനായി കമ്പ്യൂട്ടര്‍ ലാബും ഉദ്ഘാടനം ചെയ്തു.  സ്കൂള്‍ മാനേജര്‍ ശ്രീ ഡോ. അബ്ദുല്‍ ഹഫീസ് സ്കൂളിലെ ഡോണ എന്ന വിദ്യാര്‍ത്ഥിനി ചെയ്ത ഡോക്യുമെന്ററി ഫിലിം കാണിച്ചു കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പി.ടി.എ പ്രസിഡന്റ് ഖാലിദ്.സി പാലക്കിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ ഹെഡ്‌മിസ്ട്രസ് പ്രവീണ ടീച്ചര്‍ സ്വാഗതവും എസ്.ഐ.ടി.സി രമണീ ടീച്ചര്‍ നന്ദിയും പറഞ്ഞു. സ്കൂള്‍ പ്രിന്സിപ്പാള്‍ ഉഷാകുമാരി ടീച്ചര്‍, സീനിയര്‍ ടീച്ചര്‍ വേണുഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രന്‍ നായര്‍, യു.പി സീനിയര്‍ ടീച്ചര്‍ നബീസ കെ എം എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സ്കൂള്‍ തലത്തീല്‍ നടത്തിയ ഐടി മേളയില്‍ വിജയികളായവര്‍ക്ക് മാനേജര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു