SSLC MODEL EXAM

* * *HAVE A NICE DAY * * *

Wednesday 24 August 2016




കുട്ടികള്‍ക്ക് സാന്ത്വനമേകി അദ്ധ്യാപകര്‍
      കുട്ടിയെ അറിയല്‍ പരിപാടിയുടെ ഭാഗമായി പത്താം തരത്തില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി. വീട്ടില്‍ അടിസ്ഥാന പഠനോപകരണങ്ങള്‍ ഒന്നുമില്ലാത്ത നാല് കുട്ടികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പരിപാടി ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീ പ്രകാശ് സാര്‍ നിര്‍വ്വഹിച്ചു.

Wednesday 17 August 2016



സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗം സോഷ്യല്‍ സയന്‍സ് ക്ലബ്ബ് നടത്തിയ ചാര്‍ട്ട് നിര്‍മ്മാണ മത്സരത്തില്‍ നിന്ന്

ചിങ്ങം ഒന്ന് ലോക കര്‍ഷക ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ വിവിധ തരം കാര്‍ഷിക വിളകള്‍ നടുന്നു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയ‌ില്‍ വിവിധ വ്യക്തിത്യങ്ങള്‍ സംസാരിക്ക‌ുന്ന‌ു

സ്കൂള്‍ അസമ്പ്ലിയില്‍ വച്ച് സ്കൂള്‍ ലീഡര്‍ യാസിര്‍ ഹുസൈന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു

സ്വാതന്ത്ര്യദിനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാ കുമാരി ടീച്ചര്‍ പതാക ഉയര്‍ത്തുന്നു.

Monday 15 August 2016


2016-17അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ‍െടുപ്പില്‍ സ്കൂള്‍ ലീ‍ഡറായിതെരഞ‍െടുത്ത യാസര്‍ ഹുസൈന്‍ ക്ലാസ് ലീഡര്‍മാര്‍ക്ക് സത്യപ്രതിജ്ഞാ വാചകം  ചൊല്ലിക്കൊടുക്കുന്നു








സ്വാതന്ത്ര്യ ദിനത്തോടനുബന്ദിച്ച് യു പി  തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ നിന്ന്
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനം അസംബ്ലിയില്‍ വെച്ച് പി ടി എ പ്രസിഡന്റ് ശ്രീ അഹമ്മദ് കിര്‍മാണി അവര്‍കള്‍ നല്‍കുന്നു.

Tuesday 9 August 2016

 

 
Photo by unnicheku

സ്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ സീട് ക്ലബ്ബ് അംഗങ്ങള്‍ കോവക്ക വിളവെടുക്കൂന്നു

Sunday 7 August 2016


                                                                     Photo by unnicheku
ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടന‌ുബന്ധിച്ച് സ്കൂള്‍ കോമ്പൗണ്ടിനകത്ത് നടത്തിയ യുദ്ധവിരുദ്ധ റാലിയില്‍ ഹെഡ്മിസ്റ്റ്ര് ശ്രീമതി പ്രവീണ ടീച്ചര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍ക‌ി.

Saturday 6 August 2016


2016 – 17 അദ്ധ്യായന വര്‍ഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂള്‍ ലൈബ്രറി ഹാളില്‍ വച്ച് മലയാളം സീനിയര്‍ അദ്ധ്യാപികയായ ശ്രീമതി ലീല ടീച്ചര്‍ ക്ലബ്ബിലേക്ക് ഒരു പുസ്തകം നല്‍കി ഉദ്ഘാടനം
ചെയ്യുന്നു

            

  

 

ജൂലൈ 31 പ്രേം ചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഹര്‍ഷ പി (X F ) , അമൃത എ കെ (X F ), അക്ഷയ എന്‍ (X F )
എന്നിവര്‍ക്ക് സമ്മാനം നല്‍കി.