SSLC MODEL EXAM

* * *HAVE A NICE DAY * * *

Wednesday 30 December 2015


സംസ്ഥാന ഐടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇഖ്ബാല്‍ എച്ച് എസ് എസിന്...


സോഹുല്‍ രാജീവ് (ഡിജിറ്റല്‍ പെയിന്റിംഗ്)
ഡോണാഎലിസബത്ത് ബ്രിട്ടോ (ഐടി പ്രോജക്ട്)

Tuesday 8 December 2015

മന്ത് രോഗ ബോധവല്‍ക്കരണ ക്സാസ്സ്

Monday 7 December 2015


ബേക്കല്‍ ഉപജില്ല ജനാധിപത്യ വേദി സെക്രട്ടറിയായി തെരഞ്ഞെടുക്ക ഇഖ്ബാല്‍ എച്ച് എസ് എസ് സെക്രട്ടറി ഡോണ എലിസബത്ത് ബ്രിട്ടോയെ സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിക്കുന്നു
ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ സംസ്കൃതം എച്ച് എസ് വിഭാഗത്തില്‍ 79 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി ഐ.എച്ച്.എസ്.എസ്.

 

Thursday 3 December 2015

ഡിസംബര്‍ 3 - ലോകഭിന്നശേഷി ദിനാചരണം
        ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കളിലെ ലോക ഭിന്നശേഷി ദിനാചരണ പരിപാടി പൊതു പ്രവര്‍ത്തകനും ജില്ലാ ഭിന്നശേഷി പ്രവര്‍ത്തക അംഗവും ആയ ശ്രീ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.  ഭിന്ന ശേഷിക്കാര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന വിവിധ സഹായങ്ങളെക്കുറിച്ചും  ആനുകൂല്യങ്ങളെക്കുറിച്ചും ഗവ.തയ്യാറാക്കിയ പദ്ധതികളെക്കുറിച്ചും ഉദ്ഘാടകന്‍ സവിസ്തരം പ്രതിപാദിച്ചു.  സ്വന്തം അനുഭവങ്ങളും ഈ രംഗത്ത് പ്രശസ്തരായ മഹത്‌വ്യക്തികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.  തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നോട്ട് ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  പി.ടി.എ.പ്രസിഡന്റ്  അഹമ്മദ് കിര്‍മാണിയുടെ അധ്യക്ഷതയില്‍ അധ്യാപകരായ റജി, സരിത,വിദ്യാര്‍ത്ഥി ഷഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സീനിയര്‍ അധ്യാപകന്‍ ശ്രീ വേണു ഗോപലന്‍ മാസ്റ്റര്‍ സ്വാഗതവും അബൂഹനീഫ സി.ബി നന്ദിയും പറഞ്ഞു.  സ്വന്തം വൈകല്യങ്ങളെ അതിജീവിച്ച് ലോക പ്രസിദ്ധിയാര്‍ജിച്ച മഹത്‌വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.

 ശ്രീ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
ശ്രീ വേണു ഗോപലന്‍ മാസ്റ്റര്‍
Gallery കാണുക:

Tuesday 1 December 2015

ഡിസംബര്‍ 1

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ എയ്ഡ്സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നു ലഭിച്ച പ്രതിജ്ഞ ബയോളജി അധ്യാപകന്‍ ശ്രീ സുമേഷ് ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനം നടത്തി. ഡോ. ശ്രീകുമാര്‍ ശ്രീധരന്‍ നടത്തിയ എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസും വീഡിയോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി. അധ്യാപകരായ ശ്രീമതി ആമിന, ശ്രീമതി രഞ്ജിനി എന്നിവര്‍ നേതൃത്ത്വം നല്‍കി.

സോഹുല്‍ രാജീവ് , ഡോണ എലിസബത്ത് ബ്രിട്ടോ