SSLC MODEL EXAM

* * *HAVE A NICE DAY * * *

Tuesday 29 November 2016

സംസ്ഥാനതല ഐ ടി മേളയില്‍ സോഹുല്‍ രാജീവ്,യാസിര്‍ഹുസൈന്‍,ആയിഷത്ത് ജാസ്മിന്‍ എന്നിവര്‍ യഥാക്രമം ഡിജിറ്റല്‍ പെയ് ന്റിങ്,പ്രോജക്ട്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നീമത്സരഇനങ്ങളില്‍ പങ്കെടുത്ത് 'ബി' ഗ്രേഡ് കരസ്ഥമാക്കി.


വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Saturday 19 November 2016

ജില്ലാ ഐ ടി മേള ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്  ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്

ഡിജിറ്റല്‍ പെയ് ന്റിങ്ങ്     -സോഹുല്‍ രാജീവ്   ഒന്നാ​ സ്ഥാന​​​ം
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ആയിഷത്ത് ജാസ്മിന്‍
ഒന്നാ​ സ്ഥാന​​​ം
 

Wednesday 16 November 2016

ബേക്കല്‍ ഉപജില്ല സ്കൂള്‍ കലോത്സവം
നവംബര്‍ 16 – മുതല്‍ 19 -വരെ

നമ്മുടെ വിദ്യാലയത്തില്‍ നവംബര്‍ - 16 മുതല്‍ 19 – വരെ നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം ആരംഭിക്കും 16-ന് ബുധനാഴ്ച സ്റ്റേജ് തല മത്സരങ്ങള്‍ നടക്കും. 17-ന് വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് നാലുനാളുകളിലായി നടക്കുന്ന കലോത്സവം ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷത വഹിക്കും. സബ്ജില്ലയിലെ 68- ഓളം വിദ്യാലയങ്ങളില്‍ നിന്ന് അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം, ജനറല്‍ വിഭാഗങ്ങളിലായി 3000 – ഓളം കലാകാരന്മാര്‍ മാറ്റുരയ്ക്കും. മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒഫീഷ്യലുകള്‍ക്കും സംഘാടകര്‍ക്കും സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേക ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം വേദികളില്‍ എത്തിച്ചുകൊടുക്കും. ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതയും കലോത്സവനഗരിയിലുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. ദാമോദരന്‍, വര്‍ക്കിങ് ചെയര്‍മാന്‍ അഹമ്മദ് കിര്‍മ്മാണി, മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ബി. എം അഷറഫ് മാനേജര്‍ ഡോ: അബ്ദുള്‍ ഹഫീസ്, ബേക്കല്‍ എ. . ഒ ശ്രീദരന്‍ , ജനറല്‍ കണ്‍വീനര്‍ എം.വി പ്രവീണ, പബ്ലിസിറ്റി ചെയര്‍മാന്‍ ഗംഗാധരന്‍ ബല്ലാ, ജോ: കണ്‍വീനര്‍ കെ. ഗിരിജ, പബ്ലിസിറ്റി കണ്‍വീനര്‍ കെ. കൃഷ്ണന്‍കുട്ടി, പ്രോഗ്രാം കണ്‍വീനര്‍ കെ. ബാലചന്ദ്രന്‍, ഫിനാന്‍സ് കണ്‍വീനര്‍ വി. വി ബാലകൃഷ്ണന്‍ , എം. ഉണ്ണിച്ചേക്കു എന്നിവര്‍ പങ്കെടുത്തു. മത്സരഫലങ്ങള്‍ തല്‍സമയം അറിയുവാന്‍ www.bekalfest2016.blogspot.in എന്ന ബ്ലോഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രോഗ്രാം കണ്‍വീനര്‍ കെ. ബാലചന്ദ്രന്‍ സര്‍ അറിയിച്ചു