SSLC MODEL EXAM

* * *HAVE A NICE DAY * * *

Friday 1 June 2018

പ്രവേശനോത്സവം വർണ്ണാഭമായി


2018 - 19 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. പ്രർത്ഥനക്ക് ശേഷം  പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു .  ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തിനു ശേഷം സ്കൂൾ എച്ച് എം ശ്രീമതി പ്രവീണം എം വി പ്രവേശനോത്സവ സന്ദേശം നൽകി , ശേഷം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഗാനം കേൾപ്പിച്ചു.  എസ്കൂൾ പിടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പറും മദർ പി ടി എ പ്രസിഡന്റും കൂടിയായ ശ്രീമതി കുഞ്ഞാമിന ഉൽഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ സംഘടിപ്പിച്ച 

 മധുരം വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ ടീച്ചറും  പ്രിൻസിപ്പാൾ അനിതകുമാരി ടീച്ചറും സംയുക്തമായി നടത്തി . നടത്തി.  നവാഗതർക്ക് അലൂമിനി അസോസിയേഷൻ സംഘടിപ്പിച്ച  വിത്തു പേന വിതരണം    പ്രസിഡൻറ് സി ബി അഹമദ് കുട്ടികൾക്ക് വിതരണം നടത്തി .അലൂമിനി അസോസിയേഷൻ അംഗങ്ങളായ ശ്രീ ഇ കെ മൊയ്തീൻ കുഞ്ഞി ,ശ്രീ  എം ഹമീദ് ഹാജി, ഹംസ സി എച്ച് ,അബ്ദുല്ല മുട്ടും തല, തുടങ്ങിയവർ സംബന്ധിച്ചു  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ചിത്രാംഗത ടീച്ചർ നന്ദിയും പറഞ്ഞു.