SSLC MODEL EXAM

* * *HAVE A NICE DAY * * *

Friday 14 August 2015

സംഗീത ശില്പ ചാരുതയുടെ നിറപ്പകിട്ടില്‍ സ്യാതന്ത്യദിനാഘോഷം 

നിറപ്പകിട്ടോടെ ഭാരതത്തിന്റെ 69-ാമത് സ്വാതന്ത്ര്യദീനം അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് സി.ഖാലിദ് പാലക്കി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ യു.ആര്‍.ഉഷാകുമാരി ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി. എ വൈസ് പ്രസിഡന്റ് അഹമ്മദ് കിര്‍മാണി അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി. എ പ്രസിഡന്റ് കെ കുഞ്ഞാമിന, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് എം. കെ മുനീര്‍, സ്കൂള്‍ ലീഡര്‍ ഡോണാ എലിസബത്ത് ബ്രിട്ടോ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്റ്റിസ് എം. വി പ്രവീണ ടീച്ചര്‍ സ്യാഗതം പറഞ്ഞു. യു പി.എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തിഗാനം സദസ്സിന് ആവേശമായി. ഹയര്‍സെക്കണ്ടറി വിഭാഗം എന്‍ എസ് എസ് വിദ്യാര്‍ത്ഥികളായ മഞ്ജുഷയും സംഘവും അവതരിപ്പിച്ച ഗാനവിരുന്നും മാളവിക, പ്രിയങ്ക, അഭിരാമി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തസംഗീത ശില്പവും  കലാസ്വാദകരുടെ മനസ്സുകളില്‍ കുളിര്‍മഴയായി. യു.പി.വിഭാഗം വിദ്യാര്‍ത്ഥികളുടെ അറബി ദേശഭക്തിഗാനം ആഘോഷത്തിന് വേറിട്ടൊരു ദൃശ്യവിരുന്നായി.  

 


 
 ഉദ്ഘാടനം:
ഖാലിദ് സി പാലക്കി
(പി.ടി.എ.പ്രസിഡണ്ട്)




 സ്വാഗതം:
പ്രവീണ ടീച്ചര്‍(ഹെഡ്‌മിസ്ട്രസ്)
 







സ്വാതന്ത്ര്യദിന സന്ദേശം:
ചിത്രാംഗദ ടീച്ചര്‍








കുഞ്ഞാമിന
(മദര്‍ പി.ടി.എ )
                                                   നന്ദി :
                                            ശ്രീമതി ലീല ടീച്ചര്‍

No comments:

Post a Comment