SSLC MODEL EXAM

* * *HAVE A NICE DAY * * *

Tuesday, 29 November 2016

സംസ്ഥാനതല ഐ ടി മേളയില്‍ സോഹുല്‍ രാജീവ്,യാസിര്‍ഹുസൈന്‍,ആയിഷത്ത് ജാസ്മിന്‍ എന്നിവര്‍ യഥാക്രമം ഡിജിറ്റല്‍ പെയ് ന്റിങ്,പ്രോജക്ട്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നീമത്സരഇനങ്ങളില്‍ പങ്കെടുത്ത് 'ബി' ഗ്രേഡ് കരസ്ഥമാക്കി.


വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Saturday, 19 November 2016

ജില്ലാ ഐ ടി മേള ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്  ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്

ഡിജിറ്റല്‍ പെയ് ന്റിങ്ങ്     -സോഹുല്‍ രാജീവ്   ഒന്നാ​ സ്ഥാന​​​ം
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ആയിഷത്ത് ജാസ്മിന്‍
ഒന്നാ​ സ്ഥാന​​​ം
 

Wednesday, 16 November 2016

ബേക്കല്‍ ഉപജില്ല സ്കൂള്‍ കലോത്സവം
നവംബര്‍ 16 – മുതല്‍ 19 -വരെ

നമ്മുടെ വിദ്യാലയത്തില്‍ നവംബര്‍ - 16 മുതല്‍ 19 – വരെ നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം ആരംഭിക്കും 16-ന് ബുധനാഴ്ച സ്റ്റേജ് തല മത്സരങ്ങള്‍ നടക്കും. 17-ന് വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് നാലുനാളുകളിലായി നടക്കുന്ന കലോത്സവം ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷത വഹിക്കും. സബ്ജില്ലയിലെ 68- ഓളം വിദ്യാലയങ്ങളില്‍ നിന്ന് അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം, ജനറല്‍ വിഭാഗങ്ങളിലായി 3000 – ഓളം കലാകാരന്മാര്‍ മാറ്റുരയ്ക്കും. മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒഫീഷ്യലുകള്‍ക്കും സംഘാടകര്‍ക്കും സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേക ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം വേദികളില്‍ എത്തിച്ചുകൊടുക്കും. ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതയും കലോത്സവനഗരിയിലുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. ദാമോദരന്‍, വര്‍ക്കിങ് ചെയര്‍മാന്‍ അഹമ്മദ് കിര്‍മ്മാണി, മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ബി. എം അഷറഫ് മാനേജര്‍ ഡോ: അബ്ദുള്‍ ഹഫീസ്, ബേക്കല്‍ എ. . ഒ ശ്രീദരന്‍ , ജനറല്‍ കണ്‍വീനര്‍ എം.വി പ്രവീണ, പബ്ലിസിറ്റി ചെയര്‍മാന്‍ ഗംഗാധരന്‍ ബല്ലാ, ജോ: കണ്‍വീനര്‍ കെ. ഗിരിജ, പബ്ലിസിറ്റി കണ്‍വീനര്‍ കെ. കൃഷ്ണന്‍കുട്ടി, പ്രോഗ്രാം കണ്‍വീനര്‍ കെ. ബാലചന്ദ്രന്‍, ഫിനാന്‍സ് കണ്‍വീനര്‍ വി. വി ബാലകൃഷ്ണന്‍ , എം. ഉണ്ണിച്ചേക്കു എന്നിവര്‍ പങ്കെടുത്തു. മത്സരഫലങ്ങള്‍ തല്‍സമയം അറിയുവാന്‍ www.bekalfest2016.blogspot.in എന്ന ബ്ലോഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രോഗ്രാം കണ്‍വീനര്‍ കെ. ബാലചന്ദ്രന്‍ സര്‍ അറിയിച്ചു

Friday, 21 October 2016


ജൂനിയര്‍ റെ‍ഡ്ക്രോസ് സ്കൂള്‍ തല ക്വിസ്സ് മത്സരത്തില്‍ ഒന്നും രണ്ടുസ്ഥാനം നേടിയ ആയിഷത്ത് ‍ഷമീന 9 E ശ്രുത കീര്‍ത്തി കെ എ 10 C

Wednesday, 5 October 2016


ബേക്കല്‍ ഉപജില്ല ഹൈസ്കക്കൂള്‍ വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍വെച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീമതി പ്രവീണ ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.


ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി സ്കൂളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം


വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വന്യജീവി സംരക്ഷണത്തിനു വേണ്ടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്യ‌ുന്ന‌ു

ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി എനര്‍ജി    ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരത്തില്‍നിന്ന്‌

Wednesday, 28 September 2016



റോഡ് സ‌ുരക്ഷാദിനത്തോടന‌ുബന്ധിച്ച്‌ ബഹ‌ു:കാഞ്ഞങ്ങാട് അസിസ്റ്റന്റ് R.T.Oപ്രജിത് സാര്‍ ക‌ുട്ടികള്‍ക്ക്‌ബോധവല്‍ക്കരണം നടത്ത‌ുന്ന‌ു.

റോഡ് സ‌ുരക്ഷാദിനത്തോടന‌ുബന്ധിച്ച്‌   നടത്തിയ
ബോധവല്‍ക്കരണ പരിപാടിയില്‍ ക‌ുട്ടികള്‍ പ്രതിജ്ഞചെയ്യ‌ുന്ന‌ു

 2016-17 അധ്യയന വര്‍ഷത്തിലെ അക്ഷരമുറ്റം  ഹൈസ്കുൂള്‍ വിഭാഗംക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രേവതി ബെെജുവും രണ്ടാം സ്ഥാനം നേടിയ ‍ഷിബിന്‍ ജേക്കബും


 2016-17 അധ്യയന വര്‍ഷത്തിലെ അക്ഷരമുറ്റം യു പി വിഭാഗം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പഞ്ചമിയും രണ്ടാം സ്ഥാനം നേടിയ ‍അഹമ്മദ് സിയാന്‍


Wednesday, 7 September 2016





 
2016 അന്താരാഷ്ട്ര പയറുവര്‍ഷം.

     അന്താരാഷ്ട്ര പയറുവര്‍ഷത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍  26.08.2016 ന്നടത്തിയ പയറ് പ്രദര്‍ശനം സ്കൂ്ള്‍ മാനേജര്‍
ശ്രീ എം ബി അഷ്റഫ്  പ്രദര്‍ശനം ഉദ്ഘാടനം  ചെയ്യുന്നു.


     ന്താരാഷ്ട്ര പയറുവര്‍ഷത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 26.08.2016 ന് ഒരു പയറ് പ്രദര്‍ശനം നടത്തി.

പ്രിന്‍സിപ്പാള്‍ ഉഷാ കുമാരി ടീച്ചര്‍, എച്ച് എം പ്രവീണ ടീച്ചര്‍, പി ടി എ പ്രസിഡന്റ് ശ്രീ അഹമ്മദ് കിര്‍മാണി, ക്ലബ്ബ് കണ്‍വീനര്‍ ശ്രീ സുമേഷ് കെ എന്നിവരുടെ സാന്നിധ്യത്തില്‍ സ്കൂള്‍ മാനേജര്‍ ശ്രീ എം ബി അഷ്റഫ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

മുപ്പതോളം വിവിധ തരം പയറുകള്‍, നാല്‍പ്പതോളം പയറ് വിഭവങ്ങള്‍, പയറിന്റെ

പ്രാധാന്യവും ഗുണമേന്‍മയും വ്യക്തമാക്കുന്ന ചാര്‍ട്ടുകള്‍, പയറ് മുളക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ( തൈകള്‍, ചാര്‍ട്ട്, വീഡിയോ ) എന്നിവ പ്രദര്‍ശനത്തിന്റെ ആകര്‍ഷണങ്ങളായിരുന്നു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രദര്‍ശനം കാണുവാന്‍ അവസരമൊരുക്കി. പ്രദര്‍ശനം കാണാനെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപയര്‍ പുഴുങ്ങിയത് കഴിക്കുവാന്‍ വേണ്ടി നല്‍കിയത് പ്രദര്‍ശനം കൂടുതല്‍ മാധുര്യമാക്കി.



പയറിന്റെ പോഷക മൂല്യങ്ങള്‍ മനസ്സിലാക്കിയ കുട്ടികള്‍ അവരുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ പയറ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും, സ്വന്തമായി പയറ് കൃഷി ചെയ്യുവാന്‍ ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഇങ്ങനെയുള്ള പ്രദര്‍ശനങ്ങള്‍ മാസം തോറും നടത്തുന്നത് പഠനത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് Noon meal officer ശ്രീ മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.


  പയറുപ്രദര്‍ശനം വിവിധ വ്യക്തിത്വങ്ങള്‍ സന്ദര്‍ശിക്കുന്നു
 

Wednesday, 24 August 2016




കുട്ടികള്‍ക്ക് സാന്ത്വനമേകി അദ്ധ്യാപകര്‍
      കുട്ടിയെ അറിയല്‍ പരിപാടിയുടെ ഭാഗമായി പത്താം തരത്തില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി. വീട്ടില്‍ അടിസ്ഥാന പഠനോപകരണങ്ങള്‍ ഒന്നുമില്ലാത്ത നാല് കുട്ടികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പരിപാടി ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീ പ്രകാശ് സാര്‍ നിര്‍വ്വഹിച്ചു.

Wednesday, 17 August 2016



സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗം സോഷ്യല്‍ സയന്‍സ് ക്ലബ്ബ് നടത്തിയ ചാര്‍ട്ട് നിര്‍മ്മാണ മത്സരത്തില്‍ നിന്ന്

ചിങ്ങം ഒന്ന് ലോക കര്‍ഷക ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ വിവിധ തരം കാര്‍ഷിക വിളകള്‍ നടുന്നു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയ‌ില്‍ വിവിധ വ്യക്തിത്യങ്ങള്‍ സംസാരിക്ക‌ുന്ന‌ു

സ്കൂള്‍ അസമ്പ്ലിയില്‍ വച്ച് സ്കൂള്‍ ലീഡര്‍ യാസിര്‍ ഹുസൈന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു

സ്വാതന്ത്ര്യദിനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാ കുമാരി ടീച്ചര്‍ പതാക ഉയര്‍ത്തുന്നു.

Monday, 15 August 2016


2016-17അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ‍െടുപ്പില്‍ സ്കൂള്‍ ലീ‍ഡറായിതെരഞ‍െടുത്ത യാസര്‍ ഹുസൈന്‍ ക്ലാസ് ലീഡര്‍മാര്‍ക്ക് സത്യപ്രതിജ്ഞാ വാചകം  ചൊല്ലിക്കൊടുക്കുന്നു








സ്വാതന്ത്ര്യ ദിനത്തോടനുബന്ദിച്ച് യു പി  തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ നിന്ന്
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനം അസംബ്ലിയില്‍ വെച്ച് പി ടി എ പ്രസിഡന്റ് ശ്രീ അഹമ്മദ് കിര്‍മാണി അവര്‍കള്‍ നല്‍കുന്നു.

Tuesday, 9 August 2016

 

 
Photo by unnicheku

സ്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ സീട് ക്ലബ്ബ് അംഗങ്ങള്‍ കോവക്ക വിളവെടുക്കൂന്നു

Sunday, 7 August 2016


                                                                     Photo by unnicheku
ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടന‌ുബന്ധിച്ച് സ്കൂള്‍ കോമ്പൗണ്ടിനകത്ത് നടത്തിയ യുദ്ധവിരുദ്ധ റാലിയില്‍ ഹെഡ്മിസ്റ്റ്ര് ശ്രീമതി പ്രവീണ ടീച്ചര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍ക‌ി.

Saturday, 6 August 2016


2016 – 17 അദ്ധ്യായന വര്‍ഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂള്‍ ലൈബ്രറി ഹാളില്‍ വച്ച് മലയാളം സീനിയര്‍ അദ്ധ്യാപികയായ ശ്രീമതി ലീല ടീച്ചര്‍ ക്ലബ്ബിലേക്ക് ഒരു പുസ്തകം നല്‍കി ഉദ്ഘാടനം
ചെയ്യുന്നു

            

  

 

ജൂലൈ 31 പ്രേം ചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഹര്‍ഷ പി (X F ) , അമൃത എ കെ (X F ), അക്ഷയ എന്‍ (X F )
എന്നിവര്‍ക്ക് സമ്മാനം നല്‍കി.

Wednesday, 27 July 2016


ജൂലെെ 11 ജനസംഖ്യാ ദിനത്തോടന‌ുബന്ധിച്ച് നടത്തിയ ക്വിസ്‌മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി പ്രവീണ ടീച്ചര്‍ നല്‍ക‌ുന്ന‌ു.

ജൂലൈ 20 ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍ ജന്മദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാര്‍ട്ട് പ്രദര്‍ശനം.

VIII IX ക്സാസുകളിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് RUBELLA VACCINATION, ന്റെ WIFS DE – WARMINGഎന്നിവയെ കുറിച്ച് HEALTH INSPECTOR Madhusoodhanan sir ക്സാസ് നല്‍ക‌ുന്ന‌ു.

 VIII IX ക്സാസുകളിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് RUBELLA VACCINATION, ന്റെ WIFS DE – WARMINGഎന്നിവയെ കുറിച്ച് HEALTH INSPECTOR Madhusoodhanan, ന്റെയും HM PTA എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്കരണ ക്ലാസ്സും CD പ്രദര്‍ശനവും നടന്നു. PTA പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹെഡ്മിസ്റ്റ്രസ്സ് സ്വാഗതവും SCHOOL NURSE Smt : VILASINI നന്ദിയും പറഞ്ഞു.


Monday, 25 July 2016

  
 

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ ശേഖരിച്ച വിവിധ തരം ശേഖരണങ്ങളുടെ പ്രദര്‍ശനം

Wednesday, 20 July 2016


റോഡ് സുരക്ഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളില്‍ റോഡ് സുരക്ഷയെ കുറിച്ചും നിയമങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്നു വേണ്ടി കാഞ്ഞങ്ങാട് RTO ശ്രീ വിജയന്‍ സാര്‍ ക്ലാസ്സ് നല്‍കുന്നു


Monday, 11 July 2016


ജൂലൈ 11 ന് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു പി തലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മറിയം അഫ്ലഹ (V A) ഒന്നാം സ്ഥാനവും ഫാത്തിമത്ത് മുഷ്രിഫ (V A ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജുലൈ 11 ലോക ജന സംഖ്യാ ദിനത്തിന്റെ സന്ദേശം സോഷ്യല്‍ സയന്‍സ് ക്ലബ്ബ്  കണ്‍വീനറായ  ഗീത ടീച്ചര്‍ അസംബ്ലിയില്‍ വച്ച് നല്‍കുന്നു.

Friday, 24 June 2016


വായന വാരാചരണം


ജൂണ്‍ 19 – നോടനുബന്ധിച്ച് വായന വാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ലൈബ്രറി പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദവും വിജ്ഞാന പ്രദവുമാക്കുന്നതിനായി ' ക്ലാസ്സ് ലൈബ്രറി ' പ്രവര്‍ത്തനം തുടങ്ങി. തിരഞ്ഞെടുത്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കി സാഹിത്യ പ്രശ്നോത്തരി സംഘടിപ്പിച്ചു. 'വായനയും വ്യക്തിത്വ വികാസവും ' എന്ന വിഷയത്തില്‍ HS , UP വിഭാഗത്തില്‍ ഉപന്യാസരചനയും വായനയുടെ പ്രധാന്യം വ്യക്തമാക്കുന്നതിനായി ' വായനാ മത്സരവും ' തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തും. ക്ലാസ്സ് റൂം വായന പ്രോല്‍സാഹിപ്പിക്കാനായി ' എന്റെ ഇഷ്ട പുസ്തകം ' എന്ന വിഷയത്തില്‍ ആസ്വാദനക്കുറിപ്പ് രചന നടത്തി. വിജയികള്‍ക്ക് സമ്മാനം നല്‍കി.

Tuesday, 14 June 2016

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി പ്രതിജ്ഞ ചെയ്യുന്നു.


  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തൈ നടുന്നു.
സ്കുുള്‍ പ്രധാനധ്യാപിക ശ്രിമതി പ്രവിണ ടീച്ചറുടെ നേത്രത്വത്തില്‍  സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങളായ ബാലചന്ദ്രന്‍ മാസ്റ്റര്‍, ചിത്രാംഗത ടീച്ചര്‍, ഉമാദേവി ടീച്ചര്‍, ഗീത ടീച്ചര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Sunday, 12 June 2016

"TOKEN OF APPRECIATION BY THE NATIVES"
                            (IQBAL NAGAR UNION)


Esteemed Kerala Revenue Minister Sri. E. Chandrashekharan honouring the A+ Winners





 
                                                 





Wednesday, 1 June 2016

 പ്രവേശനോത്സവത്തെ സമ്പന്നമാക്കിക്കൊണ്ട് വിഭവസമൃദ്ധമായ സദ്യ


Tuesday, 31 May 2016

പ്രവേശനോത്സവം വര്‍ണാഭമായി 

 

2016-17 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണാഭമായി കൊണ്ടാടി.വാര്‍ഡ് മെമ്പറും മദര്‍ പി ടി എ പ്രസിഡണ്ടുമായ ശ്രിമതി കെ കുഞ്ഞാമിന ഉദ്ഘാടനം ചെയ്ത ചടങ്ങില്‍  പി ടി എ പ്രസിഡണ്ട് ശ്രി അഹമ്മദ് കിര്‍മ്മാണി അധ്യക്ഷത വഹിച്ചു. സ്കുള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് ഇബ്രാഹിം മാസ്റ്റര്‍, സുറുര്‍ മൊയ്തു ഹാജി,അന്തുമായി, പി എം ഫൈസല്‍,പ്രിന്‍സിപ്പാള്‍ ഉഷാ കുമാരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രിമതി പ്രവീണ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രന്‍  
മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
ചടങ്ങില്‍ എസ് എസ് എ യുടെ 
 പ്രവേശനോത്സവഗാനം കേള്‍പ്പിച്ചു. 
വിദ്യാര്‍ത്ഥികള്‍ക്ക് പായസവിതരണവും ഉണ്ടായി.